ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്കും സ്വദേശികൾക്കും ബിസിനസ്/വ്യാപാര സംബദ്ധമായ വിവരങ്ങൾ അറിയുന്നതിന് ഓണ്ലൈൻ സംവിധാനം ഒരുക്കി ഇന്ത്യൻ എംബസി. https://indianembassyqatar.gov.in/trade-enquiries എന്ന വെബ് ലിങ്കിൽ കയറി, ആവശ്യമായ വിവരങ്ങൾ നൽകുകയാണ് ഇതിനായി വേണ്ടത്. ഖത്തറിലെയും ഇന്ത്യയിലെയും ബിസിനസ്സ് വിവരങ്ങൾ ഇതിലൂടെ അറിയാം.
ഖത്തറിലുള്ള കമ്പനിയാണെങ്കിൽ, കമ്പനിയുടെ പേര്, സി.ആർ നമ്പർ, അഡ്രസ്സ്, കമ്പനിയുടെ വിഭാഗം, ഇറക്കുമതി വിവരങ്ങൾ, അറിയേണ്ട വിവരം തുടങ്ങിയ കാര്യങ്ങള് രേഖപ്പെടുത്തി നൽകണം. ഇന്ത്യയിലുള്ള കമ്പനിയാണെങ്കിൽ, അടിസ്ഥാന വിവരങ്ങൾക്ക് ശേഷം കയറ്റുമതി വിശദാംശങ്ങൾ ആണ് നൽകേണ്ടത്.
الإستفسارات التجارية متاحة عبر الإنترنت. يمكن لرجال الأعمال والشركات الهندية والقطرية الحصول على المعلومات المتعلقة بالتجارة من خلال زيارة الموقع الإلكتروني لسفارة الهند بالدوحة
— India in Qatar (@IndEmbDoha) July 28, 2021
: https://t.co/iAz1ExhIHO.
@QNAEnglish @GulfTimes_QATAR @PeninsulaQatar @Qatar_Tribune @GCOQatar