WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ദോഹയിലേക്ക് ഉൾപ്പെടെ ഗൾഫിലേക്ക് അധിക സർവീസുകളുമായി ഇൻഡിഗോ

ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ ദോഹ, ദുബായ്, റിയാദ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിക്കുന്നു.

ഒക്ടോബർ 30 മുതൽ ഹൈദരാബാദിൽ നിന്ന് റിയാദിലേക്കും ദോഹയിലേക്കും പ്രതിദിനം ഒരു വിമാനം കൂടി സർവീസ് നടത്തും. മംഗലാപുരത്ത് നിന്ന് ദുബായിലേക്ക് ഒക്ടോബർ 31 മുതലും സർവീസ് ആരംഭിക്കും.


ഈ പുതിയ ഫ്രീക്വൻസി കൂടി വരുന്നതോടെ ഹൈദരാബാദിൽ നിന്ന് ദോഹയിലേക്ക് വിവിധ കണക്ടിംഗ് ഫ്ലൈറ്റുകൾക്ക് പുറമെ പുലർച്ചെ 2, 8, 8:10 (പ്രാദേശിക സമയം) സമയങ്ങളിൽ മൂന്ന് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും ഉണ്ടാകും.

റിയാദ്-ഹൈദരാബാദ് ഫ്ലൈറ്റ് സർവീസ് ആഴ്ചയിൽ രണ്ടുതവണ പ്രവർത്തിക്കും – (തിങ്കൾ, ശനി ദിവസങ്ങളിൽ സൗദി തലസ്ഥാനത്ത് നിന്ന്, ഞായർ, വെള്ളി ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന്)

ദുബായിലേക്ക് അധിക സർവീസുകൾ ദിവസവും പ്രവർത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button