WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പ്രഥമ ഇന്ത്യ-ഖത്തർ സംയുക്ത കമ്മീഷൻ യോഗം ഈ വർഷം പകുതിയോടെ

ഖത്തർ-ഇന്ത്യ സംയുക്ത കമ്മിഷൻ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ വർഷം പകുതിയോടെ ആദ്യ യോഗം നടത്തുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കഴിഞ്ഞ മാസം ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ-ഇന്ത്യ സംയുക്ത കമ്മിഷന്റെ ആദ്യ യോഗം ഇരുവരുടെയും നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു.  

വിദേശകാര്യ മന്ത്രിമാർ ഈ വർഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നും അംബാസഡർ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ജോയിന്റ് കമ്മീഷൻ യോഗത്തിന് പരസ്പരം സൗകര്യപ്രദമായ തീയതി നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇരുപക്ഷവുമുള്ളത്.

വിവിധ ഉഭയകക്ഷി വ്യാപാര വാണിജ്യ സാധ്യതകളും നിക്ഷേപ പദ്ധതികളും യോഗത്തിൽ ചർച്ചയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button