QatarUncategorized
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം; ആശംസകളയച്ച് അമീർ

ഇന്ത്യയുടെ 75-ആമത് സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍, അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയർത്തി രാഷ്ട്രപതി ഭവനിൽ നിന്നുള്ള സ്വാതന്ത്യദിന സന്ദേശം അവതരിപ്പിച്ചു.
ഇന്നലെയോടെ മൂവർണ നിറം അണിഞ്ഞ ദോഹയിലെ ഇന്ത്യൻ എംബസ്സിയിൽ, ഇന്ന് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയതയും സാംസ്‌ക്കാരിക പൈതൃകവും വിളിച്ചോതിയ വിവിധ കലാപരിപാടികളും അരങ്ങേറി. ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകരും നിരവധിയായ പ്രവാസി ഇന്ത്യക്കാരും ചടങ്ങിൽ സംബന്ധിച്ചു. രാവിലെയോടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു സന്ദേശം അയച്ചിരുന്നു.
https://twitter.com/IndEmbDoha/status/1426858166713733122?s=19
https://twitter.com/IndEmbDoha/status/1426901593308504065?s=19