BusinessIndiaQatar

ഇന്ത്യയുടെ ആദ്യത്തെ ലിച്ചിപ്പഴ കയറ്റുമതി ദോഹയിലേക്ക്; അയച്ചത് 1 ടൺ

ഇന്ത്യ ഇതാദ്യമായി ഈ മാസം പഞ്ചാബിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കും 1.5 ടൺ ലിച്ചി പഴം കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) വെള്ളിയാഴ്ച അറിയിച്ചു.

ഇന്ത്യയുടെ ഹോർട്ടികൾച്ചറൽ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി, ജൂൺ 23 ന് പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് ദോഹയിലേക്ക് 1 ടൺ റോസ്-സെന്റ് ലിച്ചിയുടെ ആദ്യ ചരക്ക് അയയ്ക്കുകയുണ്ടായി. അതേ ദിവസം തന്നെ 0.5 ടൺ ദുബായിലേക്കും ഫ്ലാഗ് ഓഫ് ചെയ്തതായി APEDA ഒരു പ്രസ്താവനയിൽ പറഞ്ഞു.

പഞ്ചാബിലെ ഹോർട്ടികൾച്ചർ വകുപ്പും ലുലു ഗ്രൂപ്പും സഹകരിച്ചാണ് ഈ സംരംഭത്തിന് സൗകര്യമൊരുക്കിയത്.

Related Articles

Back to top button