ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും നിലം തൊടാതെ ഇന്ത്യ. ഉസ്ബകിസ്താനെതിരെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-0 നാണ് ഇന്ത്യയുടെ പരാജയം. ഗ്രൂപ്പ് എയിൽ രണ്ട് മത്സരത്തിലും തോറ്റതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. പ്രതിരോധം പാടെ പാളിയ ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഉസ്ബെകിസ്താനായി ഗോൾ നേടി.
അതേസമയം, ഓസ്‌ട്രേലിയയുമായുള്ള മൽസരത്തിൽ നിന്ന് വ്യത്യസ്തമായി, മുന്നേറ്റ നിരയിൽ നേരിയ മെച്ചപ്പെടലുകൾക്ക് ഇന്നത്തെ മൽസരം സാക്ഷിയായി. മലയാളി താരം രാഹുൽ കെപി നടത്തിയ രണ്ട് ഗോൾ ശ്രമങ്ങൾ ശ്രദ്ധേയമായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD