Qatar

ഒഐസിസി ഇൻകാസ് ഖത്തർ സംഘടിപ്പിച്ച സെമിനാറിൽ മുൻ ചീഫ് ഇലക്ഷൻ കമീഷണർ പങ്കെടുത്തു

രാജ്യ വ്യാപകമായി ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പോരാട്ടങ്ങൾ നടക്കുമ്പോൾ ആ പോരാട്ടങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് “ഒഐസിസി ഇൻകാസ് ഖത്തർ ” ഒലീവ് ഇന്റർനാഷണൽ സ്കൂൾ തുമാമയിൽ സംഘടിപ്പിച്ച സെമിനാറിൽ ഖത്തറിലെ കമ്മ്യൂണിറ്റി ലീഡേഴ്‌സും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ജനാധിപത്യ വിശ്വാസികളും പങ്കാളികൾ ആയി.

“i have knee pain, but my back bone is strong “എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണറും റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥനുമായ Dr.S.Y QURESHI അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ ഉത്തരങ്ങൾ നൽകി.

ഇലക്ഷൻ കമ്മീഷൻ അധികാരമില്ലാത്ത പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരോടും അതിന്റെ നേതാക്കളോടും എങ്ങിനെയാണ് പ്രവർത്തിക്കേണ്ടതെന്നും വിശ്വാസ്യത തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിപാദിച്ചു. കാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന പ്രധാന വിഷയമായ NRI വോട്ടിങ് എന്ന വിഷയത്തിലും വ്യക്തമായ വിശദീകരണം നൽകി.

കാലഘട്ടത്തിനും സമകാലീക പ്രാധാന്യവുമുള്ള ഇത്തരം വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജൂട്ടാസ് പോൾ, ജനറൽ കൺവീനർ ജീസ് ജോസഫ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ഗ്ലോബൽ മെമ്പർമാരായ ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, മറ്റു നേതാക്കൾ ആയ ഷംസു, നൗഷാദ്, യൂത്ത് വിങ് പ്രെസ്സിഡന്റ് നദീം മാനാർ, അനിൽ, മുജീബ്, മുസ്തഫ, ബാബു കേച്ചേരി നവാസ് തെക്കുമ്പുറം, ഷെജിൽ മൂസ, ഹാഷിം, അജിത്ത്, പിന്നിൽ പ്രവർത്തിച്ച മുഴുവൻ സഹപ്രവർത്തകർക്കും സംഘാടകർ അഭിവാദ്യങ്ങൾ നേർന്നു.

Related Articles

Back to top button