ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിസിറ്റ് വിസ യാത്രക്കാർക്ക് യുഎഇ പുതിയ യാത്രാ അപ്‌ഡേറ്റുകൾ കൊണ്ടുവന്നതോടെ, ഇന്ത്യൻ എയർലൈനുകൾ യാത്രക്കാർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നേരത്തെ, യുഎഇ പുറപ്പെടുവിച്ച നിബന്ധനകളിൽ, സന്ദർശകർ 6 മാസം കാലാവധി എങ്കിലുമുള്ള പാസ്പോർട്ട്, 3000 ദിർഹം/തത്തുല്യമായ തുക പണം, റിട്ടേൺ ടിക്കറ്റ്, താമസത്തിനുള്ള പ്രൂഫ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണം എന്ന് പറയുന്നു. നിബന്ധനകളിൽ പരാജയപ്പെടുന്നവരെ യുഎഇ എയർപോർട്ടുകളിൽ നിന്ന് തിരിച്ചയക്കുകയും ചെയ്യും.
ഇതേതുടർന്ന്, ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജൻ്റുമാർക്ക് എയർലൈനുകൾ നൽകിയ നിർദ്ദേശത്തിൽ, “ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണം” എന്ന് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ എല്ലാ പ്രമുഖ എയർലൈനുകളും ട്രാവൽ ഏജൻസികൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്. ഡോക്യൂമെന്റുകൾ ഇല്ലാത്ത പക്ഷം തങ്ങളുടെ വിമാനത്തിൽ ബോഡിംഗ് അനുവദിക്കില്ലെന്ന് വിമാനക്കമ്പനികൾ പറയുന്നു. ഡോക്യൂമെന്റുകൾ പരാജയപെടുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ ടിക്കറ്റിങ് ഏജൻസിയിൽ ചുമത്തുമെന്നും കമ്പനികൾ പറഞ്ഞു.
സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം വയ്ക്കാൻ ട്രാവൽ ഏജൻസികളും യാത്രക്കാരോട് അഭ്യർത്ഥിച്ചു. നിബന്ധനകളിൽ യാതൊരു ഇളവും ലഭിക്കുന്നതല്ലെന്ന് അനുഭവസ്ഥരുടെ റിപ്പോർട്ടുകൾ പറയുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5