സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂളിന് വിജയത്തിളക്കം
ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 325 കുട്ടികളിൽ 148 പേർ ഡിസ്റ്റിങ്ഷനും 92 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
സഫ ഫാത്തിമയും സൽവ ഉസ്മാനും 96.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ ദിൽന അൻവർ 95.8 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തി. ആൻ മേരി ഡെൽജോയും അയ്ഷ ഹയയും 95.6% വുമായി മൂന്നാം സ്ഥാനത്തെത്തി.
ഇംഗ്ലീഷിൽ 98 ശതമാനം മാർക്കോടെ സൽവ ഉസ്മാൻ ഒന്നാമതെത്തി. 98 ശതമാനം മാർക്കോടെ സഫ ഫാത്തിമയാണ് ഗണിതശാസ്ത്രത്തിൽ ഒന്നാമത്. ദിൽന അൻവർ, ജെ ഐഡ ജെമി എന്നിവർ സയൻസിൽ 99 ശതമാനവും സോഷ്യൽ സയൻസിൽ സൽവ ഉസ്മാൻ 100 ശതമാനവും നേടി ഒന്നാമതെത്തി.
ഹിന്ദിയിൽ 96 ശതമാനവുമായി സുശീല ബാൻ ടോപ്പർ ആയപ്പോൾ, 100 ശതമാനം നേടി ദിൽന അൻവർ, ആൻമേരി ഡെൽജോ, ഫാത്തിമത്ത് ഹിസാന, ആയിഷ അമൽ, ഒഹീബ കദീജ ഡി എന്നിവർ മലയാളത്തിലും ഒന്നാമതെത്തി.
ഉറുദുവിൽ 100% നേടിയ ആംന ഉമർ ആണ് ടോപ്പർ. അറബിക് ഭാഷയിൽ ദിൽറുബ, മുഹമ്മദ് നവാസ് അഷ്ഫാഖ്, ഇലാഫ് സമീർ നാസർ സുലിമാൻ, മാബ് അബ്ദുൽറഹീം മെർഗാനി എന്നിവർ 100% നേടി ഒന്നാമതെത്തി. മേരി സ്റ്റെനിക്ക ഫെർണാണ്ടോ ഫ്രഞ്ചിൽ 100% നേടി ഒന്നാമതെത്തി. ജെ ഐഡ ജെമി, ടി വൈഷ്ണവി, മഗശ്രീ ശിവദാസൻ എന്നിവർ 97 ശതമാനവുമായി തമിഴിൽ ഒന്നാമതെത്തി.
IIS ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും പ്രിൻസിപ്പലും 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഫലങ്ങളിൽ പ്രതിഫലിക്കുന്ന സഹകരണത്തിനും കഠിനാധ്വാനത്തിനും സ്‌കൂൾ ജീവനക്കാരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായി മാനേജ്‌മെന്റ് പറഞ്ഞു.