WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

നിരോധിത ഇടങ്ങളിൽ പുകവലി: കനത്ത പിഴ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും എല്ലാത്തരം പൊതുഗതാഗതങ്ങളിലും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (MOI) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.  ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ QR1,000 മുതൽ  QR3,000 വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം പറഞ്ഞു. 

മെട്രോ വാഹനങ്ങളിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ, അടച്ച ഇടങ്ങളിൽ പുകവലി നിരോധിക്കുന്ന 2016 ലെ 10-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 17 കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് പുകയില കൃഷിയോ ഉൽപന്നങ്ങളുടെ നിർമ്മാണമോ ഇല്ലാത്തതിനാൽ പുകയില മലിനീകരണം തീരെ ഇല്ലാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.  

ഇൻഡോർ സ്‌പെയ്‌സുകളിൽ പുകവലി നിരോധിക്കുന്നതിനും ഈ ഉൽപ്പന്നങ്ങൾ 18 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കർശനമായ നിയമനിർമ്മാണങ്ങൾ നിലവിലുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെയുള്ള പ്രദേശങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം വഴി പുകവലിക്കാരെ ഈ ദോഷകരമായ ശീലം ഉപേക്ഷിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഖത്തർ നൽകി വരുന്നുണ്ട് 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button