QatarTechnology
മെട്രാഷ് വഴി ക്രൈമുകൾ റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെ!

മെട്രാഷ് ആപ്പ് വഴി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഉപയോഗക്രമം പങ്കുവെച്ച് ആഭ്യന്തര മന്ത്രാലയം..അൽ-അദീദ് എന്നാണ് ഈ സേവനത്തിന്റെ പേര്, മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിലെ ‘സെക്യൂരിറ്റി’ വിൻഡോയിൽ ഇത് ലഭ്യമാണ്.
പൊതുജനങ്ങളുടെ ധാർമ്മികത, ഭീഷണികൾ നേരിടേണ്ടിവരൽ, വിനോദസഞ്ചാര മേഖലകളിലെ ലംഘനങ്ങൾ, ഭരണപരമായ അഴിമതി, അല്ലെങ്കിൽ പ്രതികൂല പ്രതിഭാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ഇതുവഴി സമർപ്പിക്കാൻ കഴിയുന്നത്.
സുരക്ഷ എല്ലാവരും വഹിക്കുന്ന പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം പോസ്റ്റ് പങ്കുവെച്ചു കൊണ്ടു പറഞ്ഞു.