കുറ്റകൃത്യങ്ങളും സംശയാസ്‌പദമായ പ്രവർത്തനങ്ങളും മെട്രാഷ് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നതെങ്ങിനെയെന്ന് അറിയാം

മെട്രാഷ് മൊബൈൽ ആപ്പ് വഴി ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിനോട് (CEID) സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടുന്നത് ആഭ്യന്തര മന്ത്രാലയം (MoI) വേഗത്തിലും എളുപ്പത്തിലുമാക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്ന ആളുടെ ഐഡന്റിറ്റി സുരക്ഷിതമായിരിക്കും.
ഈ സേവനം ഉപയോഗിക്കുന്നതിന്, ആദ്യം നിങ്ങളുടെ ഫോണിൽ മെട്രാഷ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്യുക. തുടർന്ന് ഈ നടപടിക്രമങ്ങൾ പാലിക്കുക:
– പ്രധാന മെനുവിൽ, ‘സെക്യൂരിറ്റി’ ഐക്കണിൽ ടാപ്പ് ചെയ്യുക, തുടർന്ന് ‘സെക്യൂരിറ്റി കംപ്ലയിന്റ്’ തിരഞ്ഞെടുക്കുക.
– ‘ഡിപ്പാർട്ട്മെന്റ്’ എന്ന ഡ്രോപ്പ്-ഡൗൺ മെനുവിൽ സ്ക്രോൾ ചെയ്‌ത് ആറാമത്തെ ഓപ്ഷനായ, ‘CID’ തിരഞ്ഞെടുക്കുക. ഇത് ‘കമ്മ്യൂണിറ്റി സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്’, ‘ക്യാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്’ എന്നിവയ്ക്കിടയിലാണ്.
– ‘ആപ്ലിക്കേഷൻ ടൈപ്പ്’ എന്ന ഡ്രോപ്പ്-ഡൗൺ മെനുവിൽ, ‘പ്രൊവൈഡ് ഇൻഫോർമേഷൻ’ തിരഞ്ഞെടുക്കുക.
– അടുത്തതായി, നിങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കുറ്റകൃത്യത്തിന്റെ തരം തിരഞ്ഞെടുക്കുക. വാഹനം, വ്യക്തി, സൗകര്യം, താമസസ്ഥലം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ, അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് ഒന്നോ അതിലധികമോ തിരഞ്ഞെടുക്കാം.
– നിങ്ങളുടെ റിപ്പോർട്ടിന്റെ ഒരു ചെറിയ വിവരണം എഴുതാനും, നിങ്ങൾ എടുത്ത ഫോട്ടോസ് അപ്‌ലോഡ് ചെയ്യാനും, മാപ്പ് ഉപയോഗിച്ച് ലൊക്കേഷൻ പങ്കിടാനും, അഭിപ്രായങ്ങൾ ചേർക്കാനും, നിങ്ങളുടെ ഫോൺ നമ്പറും ഇമെയിലും ഉൾപ്പെടുത്താനും (ഓപ്ഷണൽ) കഴിയും.
– എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചുകഴിഞ്ഞാൽ, വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കുന്നതിന് ചെക്ക്‌ബോക്‌സിൽ ടിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ റിപ്പോർട്ട് അയയ്ക്കാൻ ‘നെസ്റ്റ്’ ക്ലിക്കുചെയ്യുക.
മെട്രാഷ് ആപ്പിലെ ഈ പുതിയ സവിശേഷത സുരക്ഷാ ആശങ്കകൾ റിപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും വേഗത്തിലും എളുപ്പത്തിലും ആക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE