ഖത്തറിൽ ഓൺ അറൈവൽ വീസ നീട്ടാൻ എന്ത് ചെയ്യണം?
ഖത്തറിൽ 30 ദിവസ-ഓൺ അറൈവൽ വീസ അനുവദിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക്, വീസ കാലാവധി 30 ദിവസം കൂടി പുതുക്കാൻ കഴിയുമെന്ന് ഏവർക്കും അറിയാവുന്നതാണ്. ലളിതമായ ഓണ്ലൈൻ ക്ലിക്കുകളിലൂടെ സാധിക്കുന്നതാണ് ഇത്. ഇതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിസിറ്റ് വീസ എക്സ്റ്റൻഷൻ സർവീസ് പേജിൽ പോകുക. (https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension)
തുടർന്ന് വരുന്ന ഫോമിൽ, പാസ്പോർട്ടിലെ സ്റ്റിക്കറിൽ പതിച്ചു നൽകിയ വീസ നമ്പർ/പാസ്പോർട്ട് നമ്പർ, നാഷണാലിറ്റി എന്നിവ നൽകിയ ശേഷം, ഓഡിയോ അല്ലെങ്കിൽ ദൃശ്യ രൂപത്തിലുള്ള വെരിഫിക്കേഷൻ കോഡ് വെരിഫൈ ചെയ്ത് ‘എക്സ്റ്റന്റ്’ എന്ന ബട്ടണിൽ അമർത്തിയാൽ വീസ 30 ദിവസത്തേയ്ക്ക് നീട്ടി നൽകപ്പെടും. ഇത് തികച്ചും സൗജന്യവുമാണ്.
ഓണ്-അറൈവലിൽ ഖത്തറിലെത്തിയ അന്ന് മുതൽ 30 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും വീസ പുതുക്കാവുന്നതാണ്. നിലവിലുള്ള ഓണ്-അറൈവൽ വിസയുടെ കാലാവധി തീരുന്നതിന് മുൻപ് തന്നെ വീസ പുതുക്കാൻ ശ്രദ്ധിക്കുക.