വാരാന്ത്യത്തിൽ ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് ക്യുഎംഡി
ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയുമായി കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, വടക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന കടലും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രക്ഷുബ്‌ധമായ കടലും, ആകാശത്ത് ചെറിയ തോതിൽ മേഘങ്ങളും ഉണ്ടാകും. പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. നാളെ വെള്ളിയാഴ്‌ച അന്തരീക്ഷത്തിൽ നേരിയ തോതിൽ പൊടിപടലങ്ങൾ നിറഞ്ഞതാകാനും സാധ്യതയുണ്ട്.
അടുത്ത കുറച്ച് ദിവസങ്ങളിൽ, ഇന്നു സെപ്റ്റംബർ 21, ശനിയാഴ്‌ച വരെ, കാറ്റ് കൂടുതലും വടക്കുപടിഞ്ഞാറ് നിന്ന് വടക്ക് കിഴക്കോട്ട് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വീശും, ഇടയ്ക്കിടെ ഏകദേശം 25 നോട്ട് വരെ വേഗതയിലായേക്കാം.
കടലിൻ്റെ അവസ്ഥ വ്യത്യസ്‌തമായിരിക്കും, തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വ്യാഴാഴ്‌ച വടക്കൻ മേഖലകളിൽ തിരമാലകൾ 8 അടിയോളം ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്‌ച, തിരമാലകൾ ഏകദേശം 7 അടി ഉയരത്തിലേക്കെത്തും, തുടർന്ന് ശനിയാഴ്‌ച 5 അടി വരെയായി കുറയാനുള്ള സാധ്യതയുണ്ട്.