വലിയ വില കൊടുക്കേണ്ടി വരും; നിരോധിത ഇ-സിഗരറ്റ് ഉപയോഗത്തിനെതിരെ എച്ച്.എം.എസി
ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയ ഇലക്ട്രോണിക് പുകവലികൾക്കെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ടോബാക്കോ നിയന്ത്രണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ വസ്തുക്കൾ ഖത്തറിൽ വിപണനം ചെയ്യുന്നതും വിൽക്കുന്നതും നിയമ നം. 10 2016 പ്രകാരം നിരോധിച്ചതാണ്.
എന്നാൽ എച്ച്എംസിയിലെ പുകയില നിയന്ത്രണ കേന്ദ്രം നടത്തിയ പഠനങ്ങൾ അനുസരിച്ച്, ഖത്തറിലെ പുകയില ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന്റെ വ്യാപനം ഏകദേശം 11 ശതമാനമാണ്.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുമ്പോൾ പുറത്തുവരുന്ന പുകയിൽ അനേകം വിഷവും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഡിസീസ് കൺട്രോൾ സീനിയർ കൺസൾട്ടന്റും എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടറുമായ ഡോ. അഹമ്മദ് അൽ മുല്ല പറഞ്ഞു.
“ഇലക്‌ട്രോണിക് സിഗരറ്റ് പുകവലി പുകവലി നിർത്താനുള്ള ഒരു ബദൽ മാർഗ്ഗമല്ല. ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പുകവലി നിർത്താനുള്ള മാർഗമായി ഇത് അംഗീകരിച്ചിട്ടില്ല,” ഡോ. അൽ മുല്ല പറഞ്ഞു. “ചില രാജ്യങ്ങളിൽ ഇലക്‌ട്രോണിക് സിഗരറ്റ് വലിക്കുന്നത് അനുവദിക്കുന്നത് സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പുകവലിയുടെ വ്യാപനം വർധിക്കുന്നത് പോലുള്ള നെഗറ്റീവ് പ്രത്യാഘാതങ്ങൾക്ക് കാരണമായി.”
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നത് പരമ്പരാഗത പുകവലിക്ക് സുരക്ഷിതമായ ഒരു ബദലാണെന്നും അല്ലെങ്കിൽ പുകവലി ഉപേക്ഷിക്കാനുള്ള എളുപ്പവഴിയാണെന്നും ഉപയോക്താക്കൾ കരുതുന്നതായി പുകവലി നിർത്തൽ (ടുബാക്കോ സെസേഷൻ) വിദഗ്ധൻ ഡോ. ജമാൽ ബാ സുഹായ് പറഞ്ഞു.
“എന്നാൽ ഞങ്ങളുടെ അനുഭവത്തിൽ, വർദ്ധിച്ച ഉപഭോഗം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇലട്രോണിക് സിഗരറ്റ് വലിക്കുന്നത് ഉപയോഗിക്കാൻ എളുപ്പമുള്ളതും വിഷലിപ്തവുമായ നിക്കോട്ടിനും മറ്റ് രാസ വസ്തുക്കളും കൂടുതലായി കഴിക്കുന്നതിന് തുല്യമാണ്,” ഡോ. ബാ സുഹായ് പറഞ്ഞു.
ഇലക്‌ട്രോണിക് സിഗരറ്റ് വലിക്കുന്നവർ വായ, മോണ, പല്ലുകൾ, ശ്വാസകോശം തുടങ്ങി, ഹൃദയത്തിലും നെഞ്ചിലും വേദന വരെയുള്ള നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും പരാതിപ്പെടുന്നു.
“ഇത്തരത്തിലുള്ള പുകവലിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്, അതുപോലെ കുട്ടികളിൽ നിക്കോട്ടിൻ അക്യൂട്ട് വിഷബാധയ്ക്കും കാരണമാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ പ്രകാരം ചില യുവ പുകവലിക്കാരുടെ മരണത്തിലേക്ക് നയിച്ച വസ്തുക്കളും ഇലക്ട്രോണിക് പുകവലിയിൽ കണ്ടെത്തി.”
പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരോട് എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രത്തിൽ സഹായം തേടാൻ ഡോ. ബാ സുഹായ് ഉപദേശിച്ചു. സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട മരുന്നുകളും ഉയർന്ന പരിശീലനം ലഭിച്ച ടീമിൽ നിന്ന് കൗൺസിലിംഗും പിന്തുണയും ലഭിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi