വിദേശത്ത് വിശ്വസനീയമല്ലാത്ത മെഡിക്കൽ സെന്ററുകളിൽ സ്ലീവ് ഗ്യാസ്ട്രെക്ടമി അല്ലെങ്കിൽ ഗ്യാസ്ട്രിക് ബൈപാസ് പോലുള്ള ബാരിയാട്രിക് ശസ്ത്രക്രിയകൾ നടത്തുന്നതിനെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി.
വിദേശത്ത് ബരിയാട്രിക് സർജറിക്ക് വിധേയരായ നിരവധി രോഗികൾ ശസ്ത്രക്രിയാ പിഴവുകൾ മൂലം ഗുരുതരമായ സങ്കീർണതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുടർചികിത്സയ്ക്കായി അടുത്തിടെ ഹമദ് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വിദേശത്ത് ബാരിയാട്രിക് സർജറികൾ ചെയ്യാൻ ആഗ്രഹിക്കുന്ന രോഗികളോട് ശസ്ത്രക്രിയ നടത്തുന്ന സർജന്റെ വൈദഗ്ധ്യവും മെഡിക്കൽ സെന്ററിലെ ഗുണനിലവാരവും ഉറപ്പുവരുത്താൻ എച്ച്എംസി ആവശ്യപ്പെട്ടു.
ശരീരംഭാരം കുറക്കാനുള്ള ശസ്ത്രക്രിയയാണ് സ്ലീവ് ഗ്യാസ്ട്രെക്ടമി അല്ലെങ്കിൽ ഗ്യാസ്ട്രിക് ബൈപാസ് സർജറി. ആമാശയത്തിന്റെ വലിയൊരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിലൂടെയോ ദഹനനാളത്തിന്റെ റൂട്ട് വഴിയോ അതിന്റെ യഥാർത്ഥ വലുപ്പത്തിന്റെ ഏകദേശം 25% ആയി കുറയ്ക്കുന്നു.