Qatar
ഹമദ് മെഡിക്കൽ കോർപ്പറേഷൻ റമദാൻ പ്രവർത്തന സമയം
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) റമദാൻ മാസത്തിലെ സേവനങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു.
എല്ലാ ആംബുലൻസ് സേവനങ്ങളും പീഡിയാട്രിക് എമർജൻസി സെൻ്ററുകളും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ 24/7 മണിക്കൂറും പ്രവർത്തിക്കുമെന്ന് എച്ച്എംസി അതിൻ്റെ സോഷ്യൽ മീഡിയയിലെ ഒരു അറിയിപ്പിലൂടെ വ്യക്തമാക്കി.
ഔട്ട്‌പേഷ്യൻ്റ് സേവനം, എച്ച്എംസിയുടെ ക്ലിനിക്കുകൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രണ്ട് ഷിഫ്റ്റുകളായി, രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം സമയം രാത്രി 8 മുതൽ 10 വരെയും പ്രവർത്തിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD