WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹമദ് എയർപോർട്ടിലെ സമ്മർ സീസൺ സ്‌പെഷ്യൽ പാർക്കിംഗ് നിരക്കുകൾ അറിയാം

ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA) 2024 ജൂൺ 12 മുതൽ ജൂലൈ 15 വരെയുള്ള പീക്ക് സമ്മർ യാത്രാ സീസണിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാലത്തെ വർധിച്ച ട്രാഫിക്കിന്റെ ഭാഗമായി തയ്യാറാക്കിയ ഈ നിരക്കുകൾ പ്രീ-ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്. ബുക്കിംഗ് വിഭാഗങ്ങളും നിരക്കുകളും താഴെ പറയുന്നു:

1. ഷോട്ട്-ടെം പാർക്കിംഗ്

പാസഞ്ചർ ടെർമിനലിൻ്റെ ഇരുവശത്തും ഷോട്ട് ടെം പാർക്കുകൾ സ്ഥിതി ചെയ്യുന്നു. നിരക്കുകൾ ഇങ്ങനെ:

      • 3-7 ദിവസത്തേക്ക് QR350. 

      • 8-14 ദിവസത്തേക്ക് QR450.

ദിവസം 15 മുതൽ, താഴെ പറയുന്ന സാധാരണ നിരക്കുകൾ ബാധകമാണ്:

 പാർക്കിംഗ് നിരക്കുകൾ: 

    • മണിക്കൂർ നിരക്ക്: QR15 

    • പ്രതിദിന നിരക്ക്: QR145 

    • പ്രതിവാര നിരക്ക്: QR725 (പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് മാത്രം)

2. പ്രീമിയം പാർക്കിംഗ്

പ്രീമിയം കാർ പാർക്ക് ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്. ഇവയ്ക്ക് ഏറ്റവും പുതിയ ആക്‌സസ് ടെക്‌നോളജി (പ്രീ-ബുക്കിംഗ്), ടെർമിനലിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ ആക്‌സസ് എന്നിവ ലഭ്യമാവും.

      • ആദ്യ മണിക്കൂറിനുള്ള നിരക്ക്: QR30   

      • രണ്ടാം മണിക്കൂറിനുള്ള നിരക്ക്: QR20 

      • മൂന്നാം മണിക്കൂറിനുള്ള നിരക്ക്: QR10 

      • പ്രതിദിന നിരക്ക് 4-ാം മണിക്കൂർ മുതൽ ബാധകമാകും: QR200.

ഓരോ കാർ പാർക്ക് ലെവലിലും പ്രീമിയം പാർക്കിംഗിലും സ്ഥിതിചെയ്യുന്ന പേയ്‌മെൻ്റ് മെഷീനുകളിൽ പണം/ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകളും നടത്താം.

3. വാലെറ്റ് പാർക്കിംഗ് 

വെഹിക്കിൾ ഡ്രോപ്പ്-ഓഫ്, ഗേറ്റ് 1 ന് സമീപമുള്ള ഡിപ്പാർച്ചേഴ്‌സ് കർബ്‌സൈഡിൽ ഡെഡിക്കേറ്റഡ് വാലെറ്റ് പാർക്കിംഗ് സ്ലോട്ടിൽ ആയിരിക്കും. അല്ലെങ്കിൽ ഗേറ്റ് 2-ന് എതിർവശത്തുള്ള പുറത്തെ ലെയ്‌നിലുള്ള അറൈവൽ കർബ്‌സൈഡിൽ ലഭ്യമാവും.

ബുക്കിംഗ് പ്രക്രിയയിൽ മറ്റൊരു സ്ഥലം ആവശ്യപ്പെട്ടില്ലെങ്കിൽ വാഹനങ്ങൾ ഇറക്കിയ അതേ സ്ഥലത്ത് തന്നെ പിക്ക്-അപ്പിനും ലഭ്യമാവും.

ഷോർട്ട് സ്റ്റേ വാലെറ്റ് സേവനം ഡിപാർച്ചർ അല്ലെങ്കിൽ അറൈവൽ കർബ്‌സൈഡിൽ ലഭ്യമാണ്. മിനിമം 2 മണിക്കൂർ എങ്കിലും സ്റ്റേ ചെയ്യുന്നവർക്ക് മാത്രമാണ് സൗകര്യം ലഭ്യമാവുക.                                                

      • ഷോട്ട് സ്റ്റേ നിരക്ക് (2 മണിക്കൂർ): QR100

പ്രീമിയം വാലറ്റ് സേവനം ഡിപാർച്ചർ/അറൈവൽ കാർബ്‌സൈഡിൽ ലഭ്യമാവും. ഒന്നോ അതിലധികമോ ദിവസം സ്റ്റേ ചെയ്യുന്നവയ്ക്ക് സൗകര്യപ്രദവുമാണ് ഇത്. 

      • പ്രതിദിന നിരക്ക്: QR275

      • വാരാന്ത്യ നിരക്ക് (രണ്ട് ദിവസം): QR450 

പ്രീമിയം വാലറ്റിൽ ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു:

      • ലഗേജുമായി പുറപ്പെടുന്ന യാത്രക്കാർക്ക് കോംപ്ലിമെൻ്ററി പോർട്ടേജ് സേവനം.

      • കോംപ്ലിമെൻ്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷ്.

പ്രീ-ബുക്കിംഗ് നിരക്കിന്, ഈ ലിങ്ക് വഴി പോയി പാർക്കിംഗ് നിരക്കിൽ 20% ലാഭിക്കാം, https://www.mawaqifqatar.com/booking/site/hia

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button