WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Health

ഖത്തറിന്റെ ആരോഗ്യമേഖലയിൽ നിന്നും വികസിതരാജ്യങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് WISH മേധാവി

വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൻ്റെ (WISH) തലവനായ ലോർഡ് ഡാർസി ഓഫ് ഡെൻഹാം ഖത്തറിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അതിൻ്റെ നേട്ടങ്ങളെയും പ്രശംസിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ വിപുലീകരിക്കുക, ആരോഗ്യകരമായ നഗരങ്ങൾ സൃഷ്ടിക്കുക, രോഗികളുമായി രേഖകൾ നന്നായി കൈകാര്യം ചെയ്യുക തുടങ്ങിയ ഖത്തറിൻ്റെ സമീപനം വികസിത രാജ്യങ്ങൾക്ക് പാഠങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19നോടുള്ള ഖത്തറിൻ്റെ പ്രതികരണവും ഏറ്റവും കുറഞ്ഞ മരണനിരക്കും ഭാവിയിലെ ആരോഗ്യ പ്രതിസന്ധികൾക്ക് രാജ്യം നന്നായി തയ്യാറെടുത്തുവെന്ന് കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

WISH 2024-ൻ്റെ ഉദ്ഘാടന വേളയിൽ, യുദ്ധമേഖലകളിൽ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ലോർഡ് ഡാർസി പരാമർശിച്ചു. യുദ്ധത്തിന്റെ സമയത്ത് ആരോഗ്യ പ്രവർത്തകരെയും സൗകര്യങ്ങളെയും ആക്രമിക്കുന്നത് തെറ്റാണെന്നും ഇത്തരം സാഹചര്യങ്ങളിൽ പരിചരണം നൽകുന്നവരെ ആദരിക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

ഡോക്ടർ-രോഗി ബന്ധം ശക്തിപ്പെടുത്തുക, കാൻസർ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അഭയാർത്ഥികളിലും കുടിയേറ്റ സമൂഹങ്ങളിലുമുള്ള ക്ഷയരോഗം പരിഹരിക്കുക, വയോജന പരിചരണം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ വർഷം WISH ലക്ഷ്യമിടുന്നത്. ഭാവിയിൽ ആൻറിബയോട്ടിക്കുകളുടെ പ്രവർത്തനം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടും അവർ പുറത്തിറക്കി.

ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിൻ്റെ (എംഎസ്എഫ്) പ്രസിഡൻ്റ് ഡോ.ക്രിസ്റ്റോസ് ക്രിസ്റ്റൗവും ഉച്ചകോടിയിൽ സംസാരിച്ചു. ആശുപത്രികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ഡോക്ടർമാർ അടിസ്ഥാന മരുന്നുകൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന, അനസ്തേഷ്യ കൂടാതെ കുട്ടികളെ ശസ്ത്രക്രിയ ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന ഗാസ പോലെയുള്ള സ്ഥലങ്ങളിലെ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ആഗോള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നൂതന ആശയങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിനായി നടന്ന ഉച്ചകോടിയിൽ 200-ലധികം ആരോഗ്യ വിദഗ്ധരാണ് ഒത്തുകൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button