അമീറിന്റെ നേതൃത്വത്തിന് കീഴിൽ ഖത്തർ അവിശ്വസനീയ പുരോഗതി കൈവരിച്ചു, പ്രശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ഖത്തറിനുണ്ടായ പുരോഗതിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും വിപുലീകരിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ എടുത്തുകാട്ടിയ മോഡി അദ്ദേഹവുമായി ഫലപ്രദമായ കൂടിക്കാഴ്ച്ച നടത്തിയെന്നും സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനുള്ള പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതിനാൽ ഈ സന്ദർശനം വളരെ ശ്രദ്ധേയമായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ചർച്ചകളാണ് നടന്നത്. ഊർജം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച നടത്തിയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx