ഖത്തർ ലോകകപ്പ് ഹയ്യ കാർഡുള്ള മുസ്ലിം വിശ്വാസികൾക്ക് സൗജന്യ സൗദി വിസയിൽ 2022 നവംബർ 11 മുതൽ ഡിസംബർ 18 വരെ മദീന സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി അറേബ്യയിലെ അൽ എഖ്ബരിയ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
മുസ്ലീം ഹയ്യ കാർഡ് ഉടമകൾക്ക് രണ്ട് മാസം വരെ (2023 ജനുവരി 11) രാജ്യത്ത് തുടരാമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വിസയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ-ഷമ്മരി അറിയിച്ചു.
“വിസ സൗജന്യമാണ്, പക്ഷേ വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് എടുക്കണം,” അൽ-ഷമ്മരി പറഞ്ഞു.
കാർഡ് ഉടമകൾക്ക് മൾട്ടി-എൻട്രി വിസ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അതിന്റെ സാധുത കാലയളവിൽ അവർക്ക് എപ്പോൾ വേണമെങ്കിലും സൗദി അറേബ്യയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi