2022 ലോകകപ്പിൽ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക ആരാധകർക്കും ആക്‌സസ് നൽകുന്ന ഫാൻ ഐഡി ഇപ്പോൾ ഡിജിറ്റലായി ലഭ്യമാണ്.
ഹയ്യ ഡിജിറ്റൽ കാർഡ് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായി പ്രവർത്തിക്കുന്നു, കൂടാതെ മെട്രോ, ബസ്, ടാക്സി എന്നിവയുൾപ്പെടെ സൗജന്യ പൊതുഗതാഗത സേവനങ്ങൾ നൽകുന്നു.
ഹയ്യ കാർഡിനായി അപേക്ഷിക്കാൻ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ടിക്കറ്റ് നമ്പർ, ഖത്തർ ഐഡി നമ്പർ, ജനനത്തീയതി വിശദാംശങ്ങൾ എന്നിവ ആവശ്യമാണ്. അതേസമയം സന്ദർശകർക്ക് ടിക്കറ്റ് നമ്പറും താമസ വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും വേണം.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഫാൻ ഐഡിയുടെ ഡിജിറ്റൽ പതിപ്പ് ഹയ്യ മൊബൈൽ ആപ്പിൽ ലഭ്യമാകും.
“ഹയ്യ ഡിജിറ്റൽ കാർഡ് ആരാധകർക്കായി ഫിസിക്കൽ ഫോമിലും ലഭ്യമാണ്, അത് ഞങ്ങളുടെ കളക്ഷൻ പോയിന്റുകളിൽ നിന്ന് ശേഖരിക്കാം, എന്നാൽ ഡിജിറ്റലിൽ ആയാലും മതി,” ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു.
ഒരു ഹയ്യ മാച്ച് ഡേ പാസും ഇന്ന് അവതരിപ്പിച്ചു. അത് എത്തിച്ചേരുന്ന തീയതി മുതൽ 48 മണിക്കൂർ വരെ സാധുതയുള്ള എൻട്രി പെർമിറ്റായിരിക്കും. ടൂർണമെന്റിൽ ഖത്തറിൽ താമസിക്കുന്ന എല്ലാ അന്താരാഷ്ട്ര ടിക്കറ്റ് ഉടമകൾക്കും ഈ പാസ് ബാധകമാകും. മാച്ച് ഡേ പാസിന്, കാണികൾക്ക് സാധുവായ ഫിഫ മത്സര ടിക്കറ്റും സാധുവായ പാസ്‌പോർട്ടും ആവശ്യമാണ്.