Qatar
മധുരപ്പൊലിമയോടെ ഗ്രാൻഡ് മാളിൽ കോഴിക്കോടൻ ഹൽവ ഫെസ്റ്റ് ആരംഭിച്ചു!

ദോഹ: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൻറെ എല്ലാ ഔട്‍ലെറ്റുകളിലും കോഴിക്കോടൻ ഹൽവ ഫെസ്റ്റ് ആരംഭിച്ചു. കോഴിക്കോടിന്റെ സംസ്‌കാരവും രുചിഭേദങ്ങളും വിളിച്ചോതുന്ന ഹൽവ ഫെസ്റ്റ് ഒക്ടോബര് 12 വരെ നീണ്ടു നിൽക്കും.
ഗോതമ്പ് ,അരി, പച്ചമുളക്, തേൻ, മുന്തിരി, ചക്ക, തണ്ണിമത്തൻ, ബദാം, സ്ട്രോബെറി, ഇളനീർ, പൈൻആപ്പിൾ, മസാല, സ്പെഷ്യൽ ഹൽവ, മാമ്പഴം, പഴം, ക്യാരറ്റ്, നെയ്യ് തുടങ്ങിയ വിവിധതരം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള രുചിയൂറും ഹൽവകളാണ് ഇത്തവണ ഹൽവ ഫെസ്റ്റിവലിൽ കുറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം, 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്കായി ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളെയും ഈ ഹൽവ ഫെസ്റ്റിവലിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.