Qatar
അൽ ഹാഗാ നക്ഷത്രമുദിച്ചു; കടുത്ത ചൂടും ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിലെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി വേനൽക്കാലത്തെ മൂന്നാമത്തെ നക്ഷത്രമായ ഹാഗാ നക്ഷത്രത്തിന്റെ ആരംഭമാണെന്ന് പ്രഖ്യാപിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും.
ഈ സമയത്ത്, ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗത്തെയും ബാധിക്കും. സാധാരണയായി ശക്തമായ ചൂടുള്ള കാറ്റ്, കൊടുങ്കാറ്റ്, ഉയർന്ന താപനില എന്നിവ ഈ സമയത്ത് ഉണ്ടാകാറുണ്ട്.
വേനൽക്കാലത്തെ ഏറ്റവും വരണ്ട സമയമായും ഇത് അറിയപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon