
ടി20 ഐ ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പിന് ഇന്ന് ഖത്തറിൽ തുടക്കമാകും. ഇന്ന് വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മാച്ചിൽ ആതിഥേയരായ ഖത്തർ ബഹ്‌റൈനുമായി ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം വൈകിട്ട് നാലിന് കുവൈത്തും സൗദി അറേബ്യയും തമ്മിലാണ്. ഖത്തർ-ബഹ്‌റൈൻ പോരാട്ടം രാത്രി 8.30ന് ആരംഭിക്കും.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പിന്തുണയോടെ നടക്കുന്ന ആറ് രാഷ്ട്രങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഒമാനും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം.
ടൂർണമെന്റ് ഫൈനൽ സെപ്തംബർ 23 ന് റൗണ്ട് റോബിൻ ലീഗിൽ നടക്കും .രാജ്യാന്തര ക്രിക്കറ്റിൽ നിർണായക മുന്നേറ്റം നടത്തുന്ന ഗൾഫ് ടീമുകൾക്ക് ഗൾഫ് ടി20 ഐ ഈ മേഖലയിലെ കായികരംഗത്തെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX