Qatar

ഗ്രാൻഡ്മാൾ മെഗാ പ്രൊമോഷൻ ഒന്നാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ “JACKPOT JOURNEY” മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്ത് നടന്ന ചടങ്ങിൽ BDM നദീം പാഷ, പി ആർ മാനേജർ സിദ്ധിഖ്, മാൾ മാനേജർ സുമേഷ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ എന്നിവർ പങ്കെടുത്തു.

20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ലക്കി ഡ്രോ ഓഗസ്റ്റ് 28 നു നടക്കും. 2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ 10 ഭാഗ്യശാലികൾക്ക് പുതിയ മോഡൽ ഹ്യൂണ്ടായ് കാറും 150,000 റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഖത്തർ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.

ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button