ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷന്റെ ഭാഗ്യവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ “BUY & GET CASH & CAR” മെഗാ പ്രൊമോഷൻ അവസാന ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസും ബമ്പർ സമ്മാനം ആയ JETOUR T2 കാറും വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു. ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദ്ധിഖ്, മറ്റു മാനേജ്മന്റ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിച്ചത്. ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെടൂർ T2 കാറും ഭാഗ്യ വിജയിക്ക് ലഭിച്ചു.
2025 April 1നു തുടങ്ങി ജൂൺ 21 വരെയുള്ള മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിരുന്നു. ഖത്തറിലെ ഏത് ഗ്രാൻഡ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളായി. ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെ ആണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.
“ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക” എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം എന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. കൂടുതൽ സമ്മാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാ പ്രേമോഷനുകൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.