ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ആനിവേഴ്സറി മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.
2024 ഒക്ടോബര് 4 ന് തുടങ്ങി ഡിസംബർ 25 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 8 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് സിഇഒ ശരീഫ് ബിസി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ മറ്റു മാനേജ്മെന്റങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാഗ്യശാലികൾക്ക് 10000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി നൽകുന്നത് .
8 ഭാഗ്യശാലികൾക്കായുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് നവമ്പർ 28 നും അടുത്ത 8 പേർക്കുള്ള മൂന്നാം ഘട്ടം ഡിസംബർ 26 നും നടക്കും. അന്നേ ദിവസം തന്നെ മെഗാ ബമ്പർ വിജയികളെ കൂടെ തിരഞ്ഞെടുക്കും. 2 പുതു പുത്തൻ changan cs കാറുകളാണ് മെഗാ ബമ്പർ സമ്മാനം.
ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ.അഷ്റഫ് ചിറക്കൽ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp