
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Grand hypermarket 10, 20, 30 പ്രമോഷന് തുടക്കമായി. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പടെയുള്ള നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന ജനപ്രിയ പ്രമോഷനാണ് 10, 20, 30 പ്രമോഷൻ.
ഫ്രൂട്സ്, വെജിറ്റബ്ൾസ്, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്‌ഡ്, ഫൂട് വെയർ, ഇലക്ട്രോണിക്സ്, മൊബൈൽ ആക്‌സസറീസ്, കമ്പ്യൂട്ടർ ആക്‌സസറീസ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് ഔട്ട്ലറ്റ്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി മികച്ച വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്.
കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ് / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലെറ്റുകളിൽ നിന്നും അമ്പത് റിയാലിന് പർച്ചേഴ്‌സ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് 10 ഹ്യൂണ്ടായ് കാറുകളും 150000 ഖത്തർ റിയൽ മൂല്യമുള്ള ഗിഫ്റ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ ഗ്രാൻഡ് മാള് JACKPOT JOURNEY മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷൻ്റെ നറുക്കെടുപ്പ് എല്ലാ മാസവും ഏഷ്യൻ ടൌൺ ഗ്രാൻഡ് മാളിൽ വച്ച് നടക്കും. കഴിഞ്ഞ കുറെ വർഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ ഒരുപാട് വിജയികൾക്ക് കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ, ഗിഫ്റ് വൗച്ചറുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഗ്രാൻഡ് മാള് ജൈത്ര യാത്ര തുടരുകയാണ്.
എല്ലാ ഉപഭോക്താക്കളെയും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജിയണൽ ഡയറക്ടർ ശ്രീ. അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.