സ്വർണക്കടകൾ ലക്ഷ്യമിട്ട് നിരവധി മോഷണങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘത്തെ ഖത്തറിലെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ജ്വല്ലറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം വിൽപ്പനക്കാരന്റെ ശ്രദ്ധ തിരിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ജ്വല്ലറിക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേ രീതി സംഘം മറ്റൊരു സ്റ്റോറിലും ആവർത്തിച്ചു.
കുറ്റവാളികൾ താമസസ്ഥലം വിട്ട നിമിഷം മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്നതുവരെ സിസിടിവി വഴി ഇവരെ ട്രാക്ക് ചെയ്തു. മോഷ്ടിച്ച വസ്തുക്കൾ സഹിതമാണ് എയർപോർട്ടിൽ മൂവർ സംഘത്തെ പിടികൂടിയത്.
നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi