BusinessInternationalQatar
ഏഷ്യൻ വിപണിയിൽ സ്വർണ വില റെക്കോഡ് ഉയരത്തിൽ

ബുധനാഴ്ച ഏഷ്യൻ വിപണിയിൽ സ്വർണവില ചരിത്രത്തിലേക്ക് കുതിച്ചു. ഔൺസിന് 4,500 ഡോളർ എന്ന നിർണായക നില കടന്ന സ്വർണം 4,519.78 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത വർഷവും പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും, അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള ഉയർന്നുവരുന്ന രാഷ്ട്രീയ സംഘർഷങ്ങളും സ്വർണവില ഉയരാൻ കാരണമായി. 2025 ആരംഭം മുതൽ ഇതുവരെ സ്വർണവില 70 ശതമാനത്തിലധികം ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗോള അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് ശക്തമായതോടെയാണ് വില കുതിച്ചുയരുന്നത്.




