ഇന്നലെ അൽ ബൈത്തിൽ നടന്ന ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് ആവേശകരമായ മത്സരത്തിൽ 4-2 ന് ജർമ്മനി കോസ്റ്ററിക്കയെ തോൽപിച്ചു. എന്നാൽ നാല് തവണ ചാമ്പ്യൻമാർക്ക് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
ജർമ്മനിക്കായി പത്താം മിനിറ്റിൽ സെര്‍ജി ഗാന്‍ബെറി ഗോൾ നേടി ലീഡ് പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 58–ാംമിനിറ്റിൽ യെല്‍റ്റ്‌സിന്‍ തെജേഡ ഗോൾ നേടി കോസ്റ്ററിക്കയ്ക്ക് സമനില പിടിച്ചു. ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാന്വല്‍ ന്യുയറിന്റെ കയ്യിൽ നിന്ന് വഴുതിപ്പോയ പന്ത് 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് പോസ്റ്റിലേക്ക് തട്ടി കോസ്റ്റാറിക്കയെ മുന്നിലെത്തിച്ചത് കളിയിലെ നാടകീയ നിമിഷമായി.
ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയുമുള്ള ടീമുകളായ സ്പെയിനും ജർമ്മനിയും 3 പോയിന്റുകളുമായി തുല്യ പോയിന്റ് നില പങ്കിട്ടെങ്കിലും ഗോൾ നിലയുടെ വ്യത്യാസത്തിൽ സ്‌പെയിൻ മുന്നിലെത്തി – രണ്ടാം സ്ഥാനക്കാരായി നോക്ക് ഔട്ട് പ്രവേശനം സാധ്യമാക്കി. കോസ്റ്റാറിക്കയെ 7-0 ന് തോൽപിച്ച വമ്പൻ ഗോൾ ശരാശരി സ്പെയിനിന് തുണയായി.
എന്നാൽ പിന്നെ കണ്ടത് ജർമ്മനിയുടെ ഗോൾ മഴ. 73–ാം മിനിറ്റിൽ പകരക്കാരൻ കെയ് ഹാവെട്സ് ഗോൾ മടക്കി ജർമനിക്ക് സമനില പിടിച്ചു. ഹാവെർട്സ് 85–ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി. മുഴുവൻ സമയം തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ഫുൽക്രുഗും ഗോൾ നേടിയതോടെ ജർമനിക്ക് 4–2ന്റെ വിജയം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu