Qatar

അൽ ഖററയിൽ ജെമിനിഡ്സ് ഉൽക്ക വർഷം കാണാനുള്ള പ്രത്യേക പരിപാടി നാളെ മുതൽ

ദോഹ: ഖത്തർ ആസ്ട്രോണമി ആൻഡ് സ്‌പേസ് ക്ലബ് സംഘടിപ്പിക്കുന്ന ജെമിനിഡ്സ് മീറ്റിയർ ഷവർ വ്യൂയിങ് ഡിസംബർ 13 മുതൽ 14 വരെ അൽ ഖററയിൽ നടക്കും. രാത്രി 8 മണി മുതൽ പുലർച്ചെ 4 വരെ നടക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ ജെമിനിഡ്സ് മീറ്റിയർ ഷവർ “മീറ്റിയർ ഷവർസ്‌ കിങ്ങ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഒരു മണിക്കൂറിൽ 60 വരെ ഷൂട്ടിംഗ് സ്റ്റാർസ് കാണാൻ സാധിക്കുമെന്ന് ക്ലബ് അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുൻ‌കൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തുറന്നിരിക്കുകയാണ് – https://qatarastronomyandspaceclub.com/

രജിസ്ട്രേഷൻ & വിവരങ്ങൾ

പങ്കെടുക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സുരക്ഷാ മാർഗനിർദ്ദേശങ്ങളും രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കും. കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് പങ്കെടുക്കാനാവുന്ന രീതിയിൽ ഇവന്റ് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഇവന്റിന്റെ വേദിയായ Al Kharrara Viewpoint-ലേക്ക് എത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഗൂഗിൾ മാപ്‌സിലൂടെ ലഭ്യമാണ്.

രജിസ്റ്റർ ചെയ്തവർ കൃത്യസമയത്ത് എത്തി ശാന്തമായ മരുഭൂമി രാത്രിയിൽ ആകാശ ദൃശ്യങ്ങൾ ആസ്വദിക്കണമെന്ന് ക്ലബ് അഭ്യർത്ഥിച്ചു.

Related Articles

Back to top button