WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഈ വർഷത്തെ അവസാനത്തെ ഉൽക്കാവർഷം ഖത്തറിന്റെ ആകാശത്ത്, കാണാൻ ആഗ്രഹമുള്ളവർക്ക് സുവർണാവസരം

2024 അവസാനിക്കാനിരിക്കെ ഈ കൊല്ലത്തിൽ ഉൽക്കാവർഷം കാണാൻ ആഗ്രഹമുള്ളവർക്കായി ജെമിനിഡ് ഉൽക്കാവർഷം എത്തുന്നു. നവംബർ 19-ന് ആരംഭിച്ച ജെമിനിഡ് ഉൽക്കാവർഷം ഡിസംബർ 13-ന് രാത്രിയിൽ അതിൻ്റെ ഉച്ചസ്ഥായിയിലെത്തും. അന്ന് രാത്രി ഖത്തറിന് മുകളിൽ നിരവധി ഉൽക്കകൾ ഉണ്ടാകുമെന്നതിനാൽ നക്ഷത്രനിരീക്ഷകർക്ക് മനോഹരമായ കാഴ്ച്ചയായിരിക്കും.

ജെമിനിഡുകളെ “ഏറ്റവും മികച്ചതും വിശ്വസനീയവുമായ ഉൽക്കാവർഷങ്ങളിൽ ഒന്ന്” എന്നാണു നാസ വിളിക്കുന്നത്. ഇതിനു കാരണം സാഹചര്യങ്ങൾ തികഞ്ഞതാണെങ്കിൽ നിങ്ങൾക്ക് മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാൻ കഴിയുമെന്നാണ്. ഈ ഉൽക്കകൾ വേഗതയുള്ളതും തിളക്കമുള്ളതും പലപ്പോഴും മഞ്ഞനിറത്തിലുമായിരിക്കും.

ധൂമകേതുക്കളിൽ നിന്ന് വരുന്ന മിക്ക ഉൽക്കാവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, 3200 ഫൈത്തോൺ എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ മൂലമാണ് ജെമിനിഡുകൾ ഉണ്ടാകുന്നത്. ഫേഥോണിൻ്റെ പൊടിപടലത്തിലൂടെ ഭൂമി കടന്നുപോകുമ്പോൾ, നമ്മുടെ അന്തരീക്ഷത്തിലെത്തുന്ന ചെറിയ കണികകൾ കത്തിപ്പോയി നാം കാണുന്ന ഉൽക്കകൾ ഉണ്ടാകുന്നു.

കഴിഞ്ഞ വർഷം അൽ ഖരാറയിൽ 4,000-ത്തിലധികം ആളുകൾ 1,000-ത്തിലധികം ഉൽക്കകളെ വീക്ഷിച്ചുവെന്നും ഈ വർഷം നിലാവെളിച്ചം കാരണം അത്ര നല്ലതായിരിക്കില്ലെങ്കിലും ഉൽക്കകൾ കാണാൻ കഴിയുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ദൻ അജിത്ത് എവറസ്റ്റ് പറഞ്ഞു.

ചന്ദ്രൻ അസ്‌തമിക്കുന്ന സമയമായി പുലർച്ചെ 4-നും 5-നും ഇടയിൽ കാണാൻ അനുയോജ്യമായ സമയമുണ്ടാകുമെന്ന് മറ്റൊരു വിദഗ്ധനായ ആനന്ദ് സൂചിപ്പിച്ചു. ഈ സമയത്ത്, ഒരു മണിക്കൂറിൽ 100-ലധികം ഉൽക്കകൾ കാണാൻ കഴിഞ്ഞേക്കാം.

ഖത്തർ അസ്ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്, എവറസ്റ്റർ ഒബ്‌സർവേറ്ററി എന്നിവർ ചേർന്ന് ഡിസംബർ 13-ന് അൽ ഖരാറയിൽ ഉൽക്കകളെ വീക്ഷിക്കാനുള്ള പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇവൻ്റ് ആരംഭിക്കുന്നത് രാത്രി 10 മണിക്കാണ്. നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിന്ററിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൂര്യോദയം വരെ പരിപാടി നീണ്ടുനിൽക്കും.

പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അജിത് എവറസ്റ്ററുമായോ നവീൻ ആനന്ദുമായോ 55482045, 30889582 എന്നീ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടാം, അല്ലെങ്കിൽ ഖത്തർ അസ്ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്ബിൻ്റെ വെബ്‌സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button