WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഫിഫ ഖത്തർ ലോകകപ്പ്: മത്സരക്രമം ഇങ്ങനെ

ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ആവേശകരമായ ഫൈനൽ ഡ്രോയ്ക്ക് ശേഷം, ടൂർണമെന്റ് മത്സര ഷെഡ്യൂൾ FIFA.com-ൽ പ്രസിദ്ധീകരിച്ചു. 

നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അരങ്ങേറുക. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെയാണ്. ഡിസംബര്‍ ഒമ്പതിനും പത്തിനുമാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. 13-നും 14-നുമായി സെമി ഫൈനലും 17-ന് ലൂസേഴ്‌സ് ഫൈനലും അരങ്ങേറും. 18-നാണ് ഫൈനല്‍.

നവംബർ 21 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്‌ഘാടന മത്സരം.

പതിവില്‍ നിന്നു വ്യത്യസ്തമായി ആദ്യ ദിനം നാലു മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും മുഴുവന്‍ ടീമുകളും ആദ്യദിനം തന്നെ കളത്തിലിറങ്ങും.

നവംബർ 22 ന് അർജന്റീന സൗദിയെ നേരിടുമ്പോൾ, 24 ന് ബ്രസീൽ സെർബിയയേയും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഘാനയേയും നേരിടും. 

FIFA.com/tickets-ൽ ഏപ്രിൽ 5 ചൊവ്വാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 12:00 ന് ആരംഭിക്കുന്ന അടുത്ത റാൻഡം സെലക്ഷൻ ടിക്കറ്റ് വിൽപ്പനയിൽ ടിക്കറ്റിനായി അപേക്ഷിക്കാൻ ആരാധകർക്ക് മാച്ച് ഷെഡ്യൂൾ പ്രയോജനപ്പെടും.

വിശദമായ മാച്ച് ഷെഡ്യൂൾ ഇവിടെ

നവംബര്‍ 21:- 

  • ഖത്തര്‍ – ഇക്വഡോര്‍ 
  • സെനഗല്‍ – ഹോളണ്ട് 
  • ഇംഗ്ലണ്ട് – ഇറാന്‍ 
  • യു.എസ്.എ. – വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/യുക്രെയ്ന്‍ 

നവംബർ 22

  • അര്‍ജന്റീന – സൗദി അറേബ്യ 
  • മെക്‌സിക്കോ – പോളണ്ട് 
  • ഫ്രാന്‍സ് – ഓസ്‌ട്രേലിയ/യു.എ.ഇ/പെറു
  • ഡെന്‍മാര്‍ക്ക് – ടുണീഷ്യ 

നവംബര്‍ 23:- 

  • സ്‌പെയിന്‍ – ന്യൂസിലന്‍ഡ് 
  • ജര്‍മനി – ജപ്പാന്‍
  • ബെല്‍ജിയം – കാനഡ
  • മൊറോക്കോ – ക്രൊയേഷ്യ 

നവംബര്‍ 24:- 

  • ബ്രസീല്‍ – സെര്‍ബിയ
  • സ്വിറ്റ്‌സര്‍ലന്‍ഡ് – കാമറൂണ്‍ 
  • പോര്‍ചുഗല്‍ – ഘാന 
  • യുറുഗ്വേ -ദക്ഷിണ കൊറിയ 

നവംബര്‍ 25:- 

  • ഖത്തര്‍ – സെനഗല്‍ 
  • ഹോളണ്ട് – ഇക്വഡോര്‍ 
  • ഇംഗ്ലണ്ട് – യു.എസ്.എ.
  • ഇറാന്‍ – വെയ്ല്‍സ്/ സ്‌കോട്ട്‌ലന്‍ഡ്/ യുക്രെയ്ന്‍ 

നവംബര്‍ 26:- 

  • അര്‍ജന്റീന – മെക്‌സിക്കോ
  • പോളണ്ട് – സൗദി അറേബ്യ 
  • ഫ്രാന്‍സ് – ഡെന്‍മാര്‍ക്ക്
  • ടുണീഷ്യ – വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/ യുക്രയ്ന്‍ 

നവംബര്‍ 27:-

  • സ്‌പെയിന്‍ – ജര്‍മനി
  • ജപ്പാന്‍ – കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ് 
  • ബെല്‍ജിയം- മൊറോക്കോ
  • ക്രൊയേഷ്യ – കാനഡ 

നവംബര്‍ 28:- 

  • ബ്രസീല്‍ – സ്വിറ്റ്‌സര്‍ലന്‍ഡ്
  • കാമറൂണ്‍ – സെര്‍ബിയ
  • പോര്‍ച്ചുഗല്‍ – യുറുഗ്വേ
  • ദക്ഷിണ കൊറിയ – ഘാന 

നവംബര്‍ 29:- 

  • ഖത്തര്‍ – ഹോളണ്ട്
  • ഇക്വഡോര്‍ – സെനഗല്‍ 
  • ഇംഗ്ലണ്ട് – വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/യുക്രെയ്ന്‍:
  • ഇറാന്‍ – യു.എസ്.എ. 

നവംബര്‍ 30:- 

  • അര്‍ജന്റീന – പോളണ്ട്
  • മെക്‌സിക്കോ – സൗദി അറേബ്യ
  • ടുണീഷ്യ – ഫ്രാന്‍സ് 
  • ഡെന്‍മാര്‍ക്ക് – ഓസ്‌ട്രേലിയ/യു.എ.ഇ./പെറു 

ഡിസംബര്‍ 01:- 

  • ജപ്പാന്‍ – സ്‌പെയിന്‍:
  • ജര്‍മനി – കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ് 
  • ക്രൊയേഷ്യ – ബെല്‍ജിയം
  • കാനഡ – മൊറോക്കോ 

ഡിസംബര്‍ 02:- 

  • കാമറൂണ്‍ – ബ്രസീല്‍
  • സെര്‍ബിയ – സ്വിറ്റ്‌സര്‍ലന്‍ഡ്
  • ദക്ഷിണ കൊറിയ – പോര്‍ചുഗല്‍
  • ഘാന – യുറുഗ്വേ 

പ്രീ ക്വാര്‍ട്ടര്‍ റൗണ്ട്:-

ഡിസംബർ 3:-

  • ഗ്രൂപ്പ് എ ജേതാവ് – ഗ്രൂപ്പ് ബി റണ്ണറപ്പ് 
  • ഗ്രൂപ്പ് സി ജേതാവ് -ഗ്രൂപ്പ് ഡി റണ്ണറപ്പ് 

ഡിസംബര്‍ 04:-

  • ഗ്രൂപ്പ് ഡി ജേതാവ് – ഗ്രൂപ്പ് സി റണ്ണറപ്പ് 
  • ഗ്രൂപ്പ് ബി ജേതാവ് – ഗ്രൂപ്പ് എ റണ്ണറപ്പ് 

ഡിസംബര്‍ 05:- 

  • ഗ്രൂപ്പ് ഇ ജേതാവ് – ഗ്രൂപ്പ് എഫ് റണ്ണറപ്പ്
  • ഗ്രൂപ്പ് ജി ജേതാവ് – ഗ്രൂപ്പ് എച്ച് റണ്ണറപ്പ് 

ഡിസംബര്‍ 06:- 

  • ഗ്രൂപ്പ് എഫ് ജേതാവ് – ഗ്രൂപ്പ് ഇ റണ്ണറപ്പ് 
  • ഗ്രൂപ്പ് എച്ച് ജേതാവ് – ഗ്രൂപ്പ് ജി റണ്ണറപ്പ്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button