പലസ്‌തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുന്നു; നിർണായക പ്രഖ്യാപനവുമായി ഇമ്മാനുവൽ മാക്രോൺ

സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പലസ്‌തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും ഇൻസ്റ്റാഗ്രാമിലും അദ്ദേഹം പറഞ്ഞു: “മിഡിൽ ഈസ്റ്റിൽ ന്യായവും ശാശ്വതവുമായ സമാധാനത്തെ ഫ്രാൻസ് എല്ലായിപ്പോഴും പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഫ്രാൻസ് പലസ്‌തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് തീരുമാനിച്ചത്. സെപ്റ്റംബറിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ ഞാൻ പ്രഖ്യാപനം നടത്തും.”
ഫ്രാൻസിന്റെ തീരുമാനത്തോടെ, ആകെ 142 രാജ്യങ്ങൾ ഇപ്പോൾ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഇസ്രായേലും അമേരിക്കയും ഈ അംഗീകാരത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യമായിരിക്കും ഫ്രാൻസ്.
ഇപ്പോഴത്തെ ഏറ്റവും അടിയന്തിര ആവശ്യം ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും അത് ബാധിച്ച ജനങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്നും മാക്രോൺ പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t