Qatar

ആകാശത്ത് അപൂർവ കാഴ്ച്ചകളുമായി ഏപ്രിൽ, നാല് ഗ്രഹങ്ങൾ ചന്ദ്രനോടടുത്ത് കാണാൻ കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസ്

ഏപ്രിൽ മാസത്തിൽ ഖത്തറിലെ ആകാശത്ത് ചന്ദ്രനോട് അടുത്ത് നാല് ഗ്രഹങ്ങൾ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ഖത്തറിലുള്ളവർക്ക് വൈകുന്നേരം ആകാശത്ത് ചൊവ്വയെ കാണാൻ കഴിയും. ശുക്രൻ, ശനി, ബുധൻ എന്നിവയെ പുലർച്ചെയും ആകാശത്ത് കാണാൻ കഴിയും.

ഖത്തർ കലണ്ടർ ഹൗസിലെ വിദഗ്ദ്ധനായ ഡോ. ബഷീർ മർസൂക്കിന്റെ അഭിപ്രായത്തിൽ, 2025 ഏപ്രിൽ 5 ശനിയാഴ്ച്ച വൈകുന്നേരം ചൊവ്വ ചന്ദ്രനോട് വളരെ അടുത്തായിരിക്കും. ഖത്തറിലുള്ളവർക്ക് തെക്കൻ ആകാശത്ത്, വൈകുന്നേരം 5:53-ന്, സൂര്യാസ്‌തമയത്തിനു ശേഷം മുതൽ അടുത്ത ദിവസം പുലർച്ചെ 1:18-ന് ചൊവ്വ അസ്തമിക്കുന്നത് വരെ നഗ്നനേത്രങ്ങൾ കൊണ്ട് ചൊവ്വയെയും ചന്ദ്രനെയും കാണാൻ കഴിയും.

കൂടാതെ, 2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച രാവിലെ, ശുക്രനും (ഏറ്റവും തിളക്കമുള്ള ഗ്രഹം) ശനിയും (വളയങ്ങളുള്ള ഗ്രഹം) ചന്ദ്രനടുത്ത് കാണപ്പെടും. കിഴക്കൻ ആകാശത്ത് ശുക്രനും ശനിക്കും ഇടയിൽ ചന്ദ്രൻ ദൃശ്യമാകും. ഖത്തറിലെ ആളുകൾക്ക് ഇത് പുലർച്ചെ 3:17 (ശനി ഉദിക്കുമ്പോൾ) മുതൽ പുലർച്ചെ 5:03-ന് സൂര്യോദയം വരെ കാണാൻ കഴിയും.

2025 ഏപ്രിൽ 26 ശനിയാഴ്ച്ച രാവിലെ, ബുധൻ (ഏറ്റവും ചെറിയ ഗ്രഹം) ശവ്വാൽ മാസത്തിന്റെ അവസാനത്തിൽ ചന്ദ്രക്കലയുമായി ചേർന്ന് വരും. കിഴക്കൻ ആകാശത്ത് ബുധനെയും ചന്ദ്രനെയും കാണാൻ കഴിയും, ബുധൻ ഉദിക്കുന്ന സമയമായി പുലർച്ചെ 3:51 മുതൽ പുലർച്ചെ 5:02 ന് സൂര്യോദയം വരെ ഇത് കാണാം. മികച്ച കാഴ്ച്ചക്കായി, നഗരത്തിലെ വെളിച്ചങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും അകലെ നിൽക്കാൻ നിർദ്ദേശിക്കുന്നു.

ചന്ദ്രനോട് ചേർന്നുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കാൻ ഈ സംഭവങ്ങൾ ഒരു മികച്ച അവസരമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ട്രാക്ക് ചെയ്യുന്നതിൽ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ എത്രത്തോളം കൃത്യമാണെന്ന് അവ കാണിക്കുന്നു. ആകാശത്തെ നിരീക്ഷിക്കുന്നവർക്ക് രാത്രിയും അതിരാവിലെയും ആകാശം പര്യവേക്ഷണം ചെയ്യാൻ ഇത് നല്ല സമയമാണ്.

വിദഗ്ദ്ധർ അല്ലാത്ത ചിലർ മറിച്ചാണ് അവകാശപ്പെടുന്നതെങ്കിലും, ഈ സംഭവങ്ങൾ പൂർണ്ണമായും സ്വാഭാവികമാണെന്നും ഭൂമിയെ ഇത് ബാധിക്കില്ലെന്നും ഡോ. ​​മർസൂഖ് കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button