Qatar

റോഡ് മുറിച്ച് കടക്കാതെ വാട്ടർഫ്രണ്ടിലേക്കെത്താം; കോർണിഷ് തീരത്ത് അണ്ടർപാസുകൾ ഒരുക്കി

ദോഹ: കോർണിഷ് കടൽത്തീരത്ത് പ്രവേശനം എളുപ്പമാക്കുന്നതിനും കാൽനടയാത്രക്കാരുടെ സഞ്ചാരം വർധിപ്പിക്കുന്നതിനുമായി നാല് പുതിയ അടിപ്പാതകൾ (underpass) നിർമ്മിച്ചതായി റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണ സൂപ്പർവൈസറി കമ്മിറ്റി പ്രോജക്ട് ഡിസൈൻ മാനേജർ എഞ്ചിനീയർ ലൈല ജാസിം സേലം പറഞ്ഞു.

ആളുകളുടെ സഞ്ചാരം വർധിപ്പിക്കുന്നതിനും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാതെ കടൽത്തീരത്തേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുന്നതിനുമായി അണ്ടർപാസുകൾ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കുമായി ഫുട്പാത്തും ക്രോസിംഗുകളും ഒരുക്കിയിട്ടുണ്ട്.

ഖത്തർ റേഡിയോയോട് സംസാരിക്കവെ, ഇസ്‌ലാമിക് ആർട്ട് മ്യൂസിയം ടണലിന് പുറമെ ഈ സബ്‌വേകളിൽ അൽ ദഫ്‌ന ടണൽ, കോർണിഷ് സ്റ്റേഷൻ ടണൽ, വെസ്റ്റ് ബേ സ്റ്റേഷൻ ടണൽ എന്നിവ ഉൾപ്പെടുന്നതായി അവർ ചൂണ്ടിക്കാട്ടി.

കാൽനടപ്പാതയും സൈക്കിൾ പാതകളും ഉൾപ്പെടുന്ന ഒരു സംയോജിത ശൃംഖലയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരെ സൂഖ് വാഖിഫിൽ നിർത്താനും ഇസ്ലാമിക് ആർട്ട് മ്യൂസിയം സന്ദർശിക്കാനുതകും വിധം അണ്ടർപാസിലൂടെ സഞ്ചരിക്കാനും ഇത് അനുവദിക്കുന്നു.

പഴയ ദോഹ പ്രദേശത്തിന്റെ ഐഡന്റിറ്റി നിലനിർത്തി പുതിയ യാർഡുകൾ ചേർത്ത ഒരു വിനോദ ഔട്ട്‌ലെറ്റായി ഇത് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button