WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

സ്റ്റേഡിയം 974 ന് അവസാന വിസിൽ മുഴങ്ങുന്നു; ബ്രസീൽ-ദ.കൊറിയ മാച്ചിന് ശേഷം പൊളിച്ചു കളയും

സ്റ്റേഡിയം 974 ലെ അവസാന മത്സരമായി ഇന്ന് മിനിറ്റുകൾക്കകം ആരംഭിക്കാനിരിക്കുന്ന ബ്രസീൽ-ദ.കൊറിയ പ്രീ-ക്വാർട്ടർ. അവസാന മത്സരത്തിന് ശേഷം പൊളിക്കാൻ സജ്ജീകരിച്ചിരിച്ച രീതിയിൽ നിർമ്മിച്ച സ്റ്റേഡിയം, 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമ്മിച്ചതും രാജ്യത്തിന്റെ അന്താരാഷ്ട്ര ഡയൽ കോഡിന്റെ പ്രതീകമായ 974 ലിനാൽ നാമകരണം ചെയ്യപ്പെട്ടതുമാണ്.

പൊളിച്ചുമാറ്റിയ സ്റ്റേഡിയം കണ്ടെയ്‌നറുകൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അയയ്‌ക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു.

ഖത്തർ ലോകകപ്പിലെ എയർകണ്ടീഷൻ ചെയ്യാത്ത ഒരേയൊരു സ്റ്റേഡിയവുമാണ് ഇത്. പൊളിച്ചു മാറ്റിയ ശേഷം ‘കണ്ടെയ്‌നറുകളും സൂപ്പർ-സ്ട്രക്ചറുകളും വീണ്ടും ഉപയോഗിക്കും,’ സംഘാടകരുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

എയർ കണ്ടീഷനിംഗ് ഇല്ലാത്തതിനാൽ പകൽ സമയത്തേക്കാൾ താപനില താരതമ്യേന തണുപ്പുള്ള സായാഹ്ന സമയങ്ങളിൽ മാത്രമേ ഈ സ്റ്റേഡിയത്തിലെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ.

ടൂർണമെന്റ് അവസാനിച്ചതിന് ശേഷം മറ്റ് സ്റ്റേഡിയങ്ങൾക്കായുള്ള പദ്ധതികളും സജ്ജമാക്കിയിട്ടുണ്ട്.

സ്റ്റേഡിയം 974 മൊത്തം ഏഴ് ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചത്. സ്റ്റേഡിയത്തിന് 44,089 വരെയാണ് ശേഷി. ദോഹയിലെ റാസ് അബു അബൗദിലാണ് സ്റ്റേഡിയം 974 സ്ഥിതി ചെയ്യുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button