
63 മത്സരങ്ങൾക്കും പിച്ചിലെ ഒരു മാസത്തെ ആവേശപ്പോരിനും ശേഷം, 2022 ലെ ഫിഫ ലോകകപ്പിന്റെ അന്തിമ സമ്മാനത്തിനായി അർജന്റീനയും ഫ്രാൻസും നാളെ ഏറ്റുമുട്ടും.
വൈകിട്ട് 6 ന് ആരംഭിക്കുന്ന ഗെയിമിന്, ലുസൈൽ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത് 88,000 കാണികളുടെ സാന്നിധ്യമാണ്. സമാപന ചടങ്ങ് നഷ്ടപ്പെടുത്താതിരിക്കാൻ ആരാധകർ 4.30 ഓടെ സീറ്റുകളിൽ എത്തണം.
ഫൈനൽ സമാപന ചടങ്ങ് 15 മിനിറ്റ് മാത്രമാണ് നീണ്ടുനിൽക്കുക. കൂടാതെ ടൂർണമെന്റിന്റെ 29 ദിവസത്തേക്ക് ലോകം ഒന്നിച്ചതിനെ പരാമർശിക്കുന്ന കാവ്യ സംഗീത ശിൽപം അരങ്ങേറും.
ടൂർണമെന്റിന്റെ അവിസ്മരണീയ നിമിഷങ്ങളെ അടയാളപ്പെടുത്തിയ ഔദ്യോഗിക സൗണ്ട് ട്രാക്കിൽ നിന്നുള്ള ഗാനങ്ങളുടെ ഒരു മാഷപ്പ് ഉപയോഗിച്ച് “എ നൈറ്റ് ടു റിമമ്പർ” അവസാനിക്കും.
സ്റ്റേഡിയത്തിലെ കാണികൾക്കും ആഗോള പ്രേക്ഷകർക്കും വേണ്ടി തത്സമയം അവതരിപ്പിക്കുന്ന ഡേവിഡോയും ഐഷയും ‘(ഹയ്യ ഹയ്യ) ബെറ്റർ ടുഗെദർ’ പാടും, ഒസുനയും ഗിംസും ‘അർഹ്ബോ’ ആലപിക്കും. കൂടാതെ ‘ലൈറ്റ് ദി സ്കൈ’യുടെ മുഴുവൻ വനിതാ ലൈനപ്പും (നോഹ ഫത്തേഹി, ബൽക്കീസ്, റഹ്മ റിയാദ്, മനാൽ) വേദിയിലെത്തും.
ഫൈനലിലെ വിജയിയായ ടീം ലോകകപ്പ് സ്വർണ കിരീടം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയിൽ നിന്നേറ്റു വാങ്ങും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB