Qatarsports

“ശുക്രൻ ഖത്തർ” ഫിഫ ബെസ്റ്റ് അവാർഡിൽ ഖത്തറിനെ വീണ്ടും പുകഴ്ത്തി പ്രസിഡന്റ്

2022 ഫിഫ ലോകകപ്പ് ഖത്തറിനെ വീണ്ടും അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. തിങ്കളാഴ്ച രാത്രി പാരീസിൽ നടന്ന ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ് 2023 ചടങ്ങിൽ സംസാരിച്ച അദ്ദേഹം ഖത്തർ ലോകകപ്പ് “ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന്” ആവർത്തിച്ചു. ‘അവിശ്വസനീയമായ’ ടൂർണമെന്റ് അവതരിപ്പിച്ചതിന് ആതിഥേയ രാജ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

“ഞങ്ങൾക്ക് എന്തൊരു വർഷമായിരുന്നു; കഴിഞ്ഞ വർഷം ഞങ്ങൾ എക്കാലത്തെയും മികച്ച [ഫിഫ] ലോകകപ്പ് അനുഭവിച്ചു,”

“ഞാൻ ഒരിക്കൽ കൂടി ഖത്തറിനോട് നന്ദി പറയട്ടെ! ലോകത്തെ ആതിഥേയത്വം വഹിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനും ലോകത്തെ ഒരുമിപ്പിച്ചതിനും. ഞങ്ങൾ ഒരിക്കലും മറക്കാത്ത അവിശ്വസനീയമായ സംഭവമായിരുന്നു അത്. ശുക്രൻ ഖത്തർ,” ഇൻഫാന്റിനോ പറഞ്ഞു.

“ഈ വർഷവും ഒരു ലോകകപ്പ് വർഷമാണ്, ഞങ്ങൾ ഈ വർഷാവസാനം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഫിഫ വനിതാ ലോകകപ്പ് നടത്തും, തീർച്ചയായും നിങ്ങളെയും അതിലേക്ക് ക്ഷണിക്കുന്നു.”

അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയ്ക്ക് ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അവാർഡ് ദാന ചടങ്ങുകൾ ആരംഭിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button