
ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മുൻപ് നവംബർ 19 ന് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വാതിലുകൾ തുറക്കും. നവംബർ 19-ന്, ഫിഫയും ആതിഥേയ രാജ്യ പ്രതിനിധികളും ഫിഫ ലെജൻഡ്സ്, ഫിഫ ലോകകപ്പ് 2022 വിന്നേഴ്സ് ട്രോഫി എന്നിവയ്ക്കൊപ്പം ഔദ്യോഗിക ഉദ്ഘാടനത്തിൽ പങ്കെടുക്കും. വൈകിട്ട് 4 ന് ഗേറ്റുകൾ തുറക്കും. 7:00 ന് കോർണിഷിൽ നടക്കുന്ന “വെൽക്കം ടു ഖത്തർ” ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തോടെ ഉദ്ഘാടനം ആരംഭിക്കും.
തുടർന്ന്, ലെബനീസ് ഗായിക മിറിയം ഫെയേഴ്സും കൊളംബിയൻ താരം മാലുമയും തകർക്കുന്ന മ്യൂസിക് ഷോയോടെ ലൈവ് സ്റ്റേജ് ആരംഭിക്കും. കൂടാതെ ഫിഫ ഫാൻ ഫെസ്റ്റിവൽ ഔദ്യോഗിക ഗാനമായ ടുക്കോ ടാക്കയുടെ (നിക്കി മിനാജ്, മാലുമ, മിറിയം ഫേർസ് എന്നിവരെ അവതരിപ്പിക്കുന്നു) ലോക എക്സ്ക്ലൂസീവ് ഡ്യുയറ്റ് പ്രകടനവും അരങ്ങേറും.

അന്താരാഷ്ട്ര സംഗീതജ്ഞരായ ഡിപ്ലോ, കിസ് ഡാനിയൽ, നോറ ഫത്തേഹി, ട്രിനിഡാഡ് കാർഡോണ, കാൽവിൻ ഹാരിസ് എന്നിവരെല്ലാം അടുത്ത നാലാഴ്ചയ്ക്കുള്ളിൽ പ്രകടനങ്ങളുമായെത്തും. പ്രാദേശിക കലാകാരന്മാരുടെ ആദ്യ പ്രകടനമാണ് മിറിയം ഫെയ്സ്, മാലുമ എന്നിവരുടെ ഷോകൾ. ഉദ്ഘാടന ദിവസം, ഫാൻസ് ഫെസ്റ്റിവൽ വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 1 മണി വരെ തുറന്നിരിക്കും.
വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം, തിരക്കേറിയ അന്തരീക്ഷത്തിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ വലിയ സ്ക്രീനിൽ തത്സമയം കാണാനുള്ള മികച്ച വേദി കൂടിയാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu