Qatar
മഴക്കാലത്തേക്ക് ഒരുക്കങ്ങൾ നടത്തി അഷ്ഗാൽ

വരാനിരിക്കുന്ന മഴക്കാലത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗൽ ഫീൽഡ് ഡ്രില്ലുകളും പരിശീലനങ്ങളും നടത്തി.
നഗര അടിസ്ഥാന സൗകര്യങ്ങൾ, പൊതു സുരക്ഷ, ഗതാഗത മേഖല എന്നിവയിൽ കനത്ത മഴയുടെ ആഘാതം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് നിരവധി വിജയകരമായ പരിശീലന പ്രവർത്തനങ്ങൾ നടന്നതായി അഷ്ഗൽ എക്സിൽ പറഞ്ഞു.
റബ്ബർ റാമ്പുകൾ സ്ഥാപിക്കൽ, വെള്ളം വറ്റിക്കാൻ ഹോസുകൾ വിന്യസിക്കൽ, ഡീസൽ പമ്പുകൾ പ്രവർത്തിപ്പിക്കൽ എന്നിവയുൾപ്പെടെ മഴക്കാല തയ്യാറെടുപ്പിനായി തങ്ങളുടെ ഫാസ്റ്റ് റെസ്പോൺസ് ടീം നിർണായക പ്രവർത്തനങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.