WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ ഗ്രാൻഡ് പ്രിക്‌സ് ഏറ്റവും സുരക്ഷിതത്വമുള്ള ഫോർമുല 1 റേസുകളിലൊന്ന്, പ്രശംസയുമായി FIA പ്രസിഡന്റ്

ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും സുരക്ഷിതവുമായ റേസുകളിൽ ഒന്നാണ് ഖത്തർ എയർവേയ്‌സ് ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് എന്ന് ഇൻ്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) പ്രസിഡൻ്റ് മുഹമ്മദ് ബെൻ സുലായം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നടന്ന റേസുകളുടെ ഉയർന്ന നിലവാരത്തെ അദ്ദേഹം പ്രശംസിച്ചു.

2024 ഖത്തർ ഗ്രാൻഡ് പ്രിക്‌സിൻ്റെ അവസാന ദിനത്തിൽ സംസാരിച്ച ബെൻ സുലായം ഇവൻ്റിൻ്റെ മികച്ച വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. വലിയ മോട്ടോർസ്പോർട്ട് ഇവൻ്റുകൾ ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിൻ്റെ കഴിവിനെക്കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം ഇവന്റ് നടത്തുന്നവരുടെ സംഘടനാപരമായ കഴിവുകൾ മികച്ചതാണെന്നും വ്യക്തമാക്കി.

ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിൻ്റെ മികച്ച സൗകര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം കാണികളുടെ പ്രവേശനവും പുറത്തുകടക്കലും ഉൾപ്പെടെ എല്ലാം വളരെ സുഗമമായാണ് കൈകാര്യം ചെയ്‌തതെന്ന്‌ പറഞ്ഞു. വലിയ യൂറോപ്യൻ സർക്യൂട്ടുകളിൽ നടക്കുന്ന വലിയ ഇവൻ്റുകളിൽ ഇത്തരം സുഗമമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പ്രയാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാഡോക്ക് ഏരിയയും ഗ്രാൻഡ് സ്റ്റാൻഡുകളും മുതൽ മറ്റ് ലോജിസ്റ്റിക് ക്രമീകരണങ്ങൾ വരെയുള്ള കാര്യങ്ങളിൽ സംഘാടകർ പുലർത്തിയ ശ്രദ്ധ ബെൻ സുലയേം ചൂണ്ടിക്കാട്ടി. ഈ പൂർണ്ണത ഖത്തറിനെ പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2022-ലെ ഫിഫ ലോകകപ്പ് പോലെയുള്ള പ്രധാന ഇവൻ്റുകൾ ആതിഥേയത്വം വഹിച്ചതിൻ്റെ ട്രാക്ക് റെക്കോർഡുള്ള ഖത്തർ ഉദ്യോഗസ്ഥരുടെ കൃത്യമായ ആസൂത്രണമാണ് ഖത്തർ ഗ്രാൻഡ് പ്രീയുടെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായികരംഗം മെച്ചപ്പെടുത്തുന്നതിന് എഫ്ഐഎയും ഖത്തറിൻ്റെ മോട്ടോർസ്പോർട്ട് ഫെഡറേഷനും തമ്മിലുള്ള അടുത്ത സഹകരണവും എഫ്ഐഎ പ്രസിഡൻ്റ് പരാമർശിച്ചു. കാർട്ടിംഗ് അക്കാദമികളിലൂടെ യുവ ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിൽ ഖത്തറിനുള്ള ശ്രദ്ധയെ ബെൻ സുലായം അഭിനന്ദിച്ചു. ഭാവി ഫോർമുല 1 ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിൽ ഈ അക്കാദമികൾ നിർണായകമാണെന്നും കഴിവുള്ള നിരവധി യുവ അറബ് റേസർമാർ ഉണ്ടായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർട്ടിംഗ് അക്കാദമികളിലൂടെ മോട്ടോർസ്‌പോർട്‌സ് വികസിപ്പിക്കുന്നതിനായി 85 രാജ്യങ്ങളിലായി 10 ദശലക്ഷം യൂറോയിലധികം FIA നിക്ഷേപിച്ചിട്ടുണ്ട്. ഭാവി ഫോർമുല 1 ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് ഈ പരിപാടികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button