Qatar

ഖത്തർ മലയാളീസ് “ഫീഡ് എ ലൈഫ്” സമ്മർ റിലീസ് ക്യാമ്പ്: തൊഴിലാളികൾക്കിടയിൽ ലഘുഭക്ഷണ വിതരണം നടത്തി

ഖത്തർ മലയാളീസ് “ഫീഡ് എ ലൈഫ്” കൂട്ടായ്മയുടെ നേതൃത്വത്തിൽ ഖത്തറിലുടനീളം സമ്മർ റിലീഫ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി, ശനിയാഴ്ച വേനലിൽ വിവിധ സൈറ്റുകളിൽ ജോലി ചെയ്യുന്ന പുറം തൊഴിലാളികൾക്കിടയിൽ കുടിവെള്ളവും ലഘുഭക്ഷണവും ഇലക്ട്രോലൈറ്റ് പൊടികളും വിതരണം ചെയ്ത് സ്നേഹസന്ദേശം പ്രചരണത്തിന് തുടക്കം കുറിച്ചു. വേനൽ ചൂടിൽ പുറം പണിയെടുക്കുന്ന തൊഴിലാളികൾക്കായി വെള്ളവും ഭക്ഷണവും എത്തിച്ചു നൽകുന്ന ക്യാമ്പയിനാണ് ഫീഡ് എ ലൈഫ് വളണ്ടിയർമാരുടെ സംഘം തുടക്കമിട്ടത്. ക്യാമ്പ് വിപുലമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പദ്ധതിയുള്ളതായി സംഘാടകർ വ്യക്തമാക്കി.

Related Articles

Back to top button