QatarTechnology
പണി മുടക്കി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും; ഒടുവിൽ റീ-എൻട്രി
മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് സാങ്കേതിക തടസ്സം നേരിട്ടു. ഇന്ന് വൈകിട്ട് 6:00 ഓടെ തുടങ്ങിയ സാങ്കേതിക തടസ്സം ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശേഷം പഴയ നിലയിലായി.
ഫേസ്ബുക്കിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടായ ശേഷം ഉപയോക്താക്കളോട് റീ-ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാണ് തടസം ആരംഭിച്ചത്. ഇൻസ്റ്റാഗ്രാമിലും Could not refresh feed എന്ന സന്ദേശം കാണിച്ചു. ആഗോളവ്യാപകമായി പ്രശ്നം നേരിട്ടു. പ്രശ്നം നേരിട്ട യൂസർമാർ പൊടുന്നനെ എക്സ് പ്ലാറ്റ്ഫോമിൽ ചേക്കേറിയാണ് അപ്ഡേറ്റുകൾ ആരാഞ്ഞത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD