Qatar
ഇന്റർനാഷണൽ എക്‌സ്‌പോ ദോഹ 2023 അമീർ ഉദ്ഘാടനം ചെയ്തു

ദോഹ ഇന്റർനാഷണൽ ഹോട്ടികൾചറൽ എക്‌സ്‌പോ അൽ ബിദ്ദ പാർക്കിൽ അമീർ ഷെയ്ഖ് തമീം ഉദ്ഘാടനം ചെയ്തു. ഖത്തറിലെയും മേഖലയിലെയും ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള എക്‌സ്‌പോയാണിത്, ലോകമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് അമീർ പറഞ്ഞു.
2008 മുതൽ ഖത്തർ ദേശീയ ദർശനം 2030 അടിസ്ഥാനമാക്കിയുള്ള നാല് തൂണുകളിൽ ഒന്നാണ് പരിസ്ഥിതി വികസനം എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അമീർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെയും മരുഭൂവൽക്കരണത്തെയും ചെറുക്കുന്നതിന് ഖത്തർ സ്റ്റേറ്റ് പ്രത്യേക മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv