എക്സ്പോ ദോഹ ഇപ്പോൾ അതിരാവിലെ മുതൽ തുറക്കും
അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 ദോഹ ഇപ്പോൾ അതിരാവിലെ മുതൽ സന്ദർശകർക്കായി തുറക്കും. വിവിധ പ്രവർത്തനങ്ങൾക്കായി രാവിലെ 6 മുതൽ 9 വരെ സന്ദർശകർക്ക് എക്സ്പോയിലെത്താം.
ദോഹയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ പാർക്കായ അൽ ബിദ്ദയിൽ ഒക്ടോബർ മുതൽ എക്സ്പോ ദോഹയുടെ ഭാഗമായി നിരവധി പേരാണ് എത്തുന്നത്. നഗര തിരക്കുകളിൽ നിന്ന് മാറി ഉന്മേഷദായകവും ആരോഗ്യകരവുമായ പ്രഭാതം വാഗ്ദാനം ചെയ്തു കൊണ്ടാണ് എക്സ്പോ അതിരാവിലെയും പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്.
ഒളിമ്പിക് ട്രാക്കിനോട് സാമ്യമുള്ള ഏറ്റവും ദൈർഘ്യമേറിയ സൈക്ലിംഗ് ട്രാക്ക്, നിയുക്ത റണ്ണിംഗ്, വാക്കിംഗ് പാതകൾ, നിരവധി കായിക സൗകര്യങ്ങൾ എന്നിവയുൾപ്പടെ പാർക്ക് ഫിറ്റ്നസ് പ്രേമികളുടെ സങ്കേതമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv