Expo 2023 ദോഹയിൽ ഫുഡ് ആൻഡ് ബിവറേജ് (F&B) കിയോസ്‌കുകൾ നടത്താനുള്ള രജിസ്‌ട്രേഷനായുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു. അപേക്ഷ ലിങ്ക്: https://www.dohaexpo2023.gov.qa/en/take-part/food-beverages/
ഖത്തറി, ഇന്ത്യൻ, ഫിലിപ്പിനോ, ചൈനീസ്, കൊറിയൻ, തായ്, ജിസിസി, ഈജിപ്ഷ്യൻ, ലെബനീസ്, ടർക്കിഷ്, ലാറ്റിനമേരിക്കൻ തുടങ്ങി നിരവധി ഭക്ഷണ വൈവിധ്യങ്ങൾ മെനുവിൽ ലഭ്യമാക്കും.
അപേക്ഷകർക്ക് രണ്ട് കിയോസ്‌ക് സൈസ് ഓപ്ഷനുകളിൽ (4x4m, 8x4m) നിന്നോ അല്ലെങ്കിൽ ഒരു ഫുഡ് ട്രക്കോ തിരഞ്ഞെടുക്കാം.
മാർഗനിർദ്ദേശങ്ങളുടെ പട്ടികയും വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്:
ശുചിത്വം: എഫ്&ബി ശുചിത്വം, ഭക്ഷ്യ സുരക്ഷ, സംഭരണം, തയ്യാറാക്കൽ എന്നിവയുടെ പൊതു നിയമങ്ങളും നിയന്ത്രണങ്ങളും കിയോസ്കുകൾക്ക് ബാധകമാകും.
ഗ്യാസും ചാർക്കോളും: ഗ്യാസും ചാർക്കോളും കർശനമായി നിരോധിച്ചിരിക്കുന്നു. ഇലക്ട്രിക് അടുക്കള ഉപകരണങ്ങൾ മാത്രമാണ് അനുവദനീയമാവുക.
പാക്കേജിംഗ്: പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും അനുവദനീയമല്ല; പകരം അപേക്ഷകർ സുസ്ഥിര പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉപയോഗിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ: പ്രധാന പ്രദേശത്ത് പ്രത്യേക ബിന്നുകൾ സ്ഥാപിക്കുകയും എല്ലാ ഭക്ഷണാവശിഷ്ടങ്ങളും റീസൈക്കിൾ ചെയ്ത് കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യും.
കരാർ: കരാർ 6 മാസത്തെ മുഴുവൻ സമയത്തേക്കുള്ളതാണ്. എക്‌സ്‌പോ പ്രവർത്തന സമയം ഓപ്പറേറ്റർ പാലിക്കണം, റസ്റ്റോറന്റ് തുടർച്ചയായി 5 ദിവസത്തിൽ കൂടുതൽ അടച്ചിട്ടിരിക്കുകയാണെങ്കിൽ, കരാർ അവസാനിപ്പിക്കാനും വാടക തിരികെ നൽകാതിരിക്കാനും എക്‌സ്‌പോ മാനേജ്‌മെന്റിന് അവകാശമുണ്ട്.
ഡെലിവറി: എക്‌സ്‌പോയുടെ എക്‌സ്‌ക്ലൂസീവ് ഡെലിവറി പങ്കാളിയുടെ ഡ്രൈവർമാരെയും റൈഡർമാരെയും മാത്രമേ സൈറ്റിൽ അനുവദിക്കൂ, ഒപ്പം ഓപ്പറേറ്ററെ പങ്കാളികളുടെ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യണം.
മെനു: എക്‌സ്‌പോ മാനേജ്‌മെന്റ് കമ്പനി മെനു അവലോകനം ചെയ്യുകയും അംഗീകരിക്കുകയും വേണം; മാനേജ്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത് മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ ഓപ്പറേറ്റർമാർക്ക് അനുവാദമില്ല.
വിലനിർണ്ണയം: വിലനിർണ്ണയം ന്യായമായിരിക്കണം; എക്‌സ്‌പോ മാനേജ്‌മെന്റ് വെള്ളം, കുപ്പി ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവയുടെ വില പ്രഖ്യാപിക്കുകയും വിന്യസിക്കുകയും ചെയ്യും; ഭക്ഷ്യ വസ്തുക്കളുടെയും പാനീയങ്ങളുടെയും വില മാനേജ്‌മെന്റ് അംഗീകരിക്കുകയും മാറ്റങ്ങളും അപ്‌ഡേറ്റുകളും മുൻകൂട്ടി നൽകുകയും വേണം.
ആപ്ലിക്കേഷൻ ബൈൻഡിംഗ് അല്ല, പങ്കാളിത്തം ഉറപ്പുനൽകുന്നില്ല. ഒരു ആപ്ലിക്കേഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ എക്‌സ്‌പോ 2023 കൊമേഴ്സ്യൽ ടീം അപേക്ഷകനെ കോണ്ടാക്ട് ചെയ്യും.
ഭക്ഷണത്തിന്റെ ചിത്രങ്ങൾ, മെനു, ഭക്ഷണശാലയുടെ പുറം, ഇന്റീരിയർ എന്നിവ അടങ്ങിയ ഫയലുകൾ, കൂടാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (CR), ട്രേഡിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകളും അപേക്ഷകനിൽ നിന്ന് ആവശ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j