52-ാമത് യുഎഇ നാഷണൽ ഡേ ആഘോഷിച്ച് ദോഹ എക്സ്പോ
എക്സ്പോ 2023 ദോഹയിൽ ഇന്നലെ യുഎഇയുടെ 52-ാമത് യൂണിയൻ ദിനം (നാഷണൽ ഡേ) ആഘോഷിച്ചു. ചടങ്ങിൽ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി, യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ, നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു.
ദോഹ എക്സ്പോ 2023-ൽ യുഎഇയുടെ അരനൂറ്റാണ്ടിലേറെയായി ഐക്യവും പുരോഗതിയും നവീകരണവും ആഘോഷിക്കുന്നതിൽ അൽ കാബി അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു.
ഈ ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതിൽ ഖത്തറിനെ അവർ അഭിനന്ദിച്ചു. മികച്ച ഹോർട്ടികൾച്ചറൽ എക്സിബിഷൻ സംഘടിപ്പിച്ചതിന്, എക്സ്പോ 2023 ദോഹയുടെ സംഘാടക സമിതിക്കും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് (AIPH), ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് (BIE) എന്നിവയുടെ പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായി യുഎഇ സഹമന്ത്രി പറഞ്ഞു.
“എക്സ്പോയിൽ ‘പൈതൃകവും ആഘാതവും’ എന്ന മുദ്രാവാക്യത്തിന് കീഴിൽ സജ്ജീകരിച്ച യുഎഇ പവലിയൻ നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര യാത്ര, സമ്പന്നമായ കാർഷിക പൈതൃകം, നഭൂമിയുമായും പരിസ്ഥിതിയുമായുള്ള നമ്മുടെ അടുത്ത ബന്ധം എന്നിവ എടുത്തുകാണിക്കുന്നു, ഇത് ഒരു പുതിയ കാര്യമല്ല, മറിച്ച് യു എ ഇ സമൂഹത്തിൽ ആധികാരികവും സുസ്ഥിരവുമാണ്,” അവർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv